വർഷിപ്പ് ലീഡേഴ്‌സും അവരുടെ പിന്നാമ്പുറങ്ങളും

വർഷിപ്പ് ലീഡേഴ്‌സും അവരുടെ പിന്നാമ്പുറങ്ങളും
August 08 00:19 2017 Print This Article

വർഷിപ്പ് ‘ എന്നു കേൾക്കുമ്പോൾ ക്രിസ്ത്യാനികൾക്ക്, പ്രത്യേകിച്ചു വേർപെട്ടവർക്കു ആവേശമാണ്, ഇവർ ആരെന്നോ, ഏതെന്നോ, ഇവരുടെ ജീവിതം എന്തെന്നോ ആർക്കും ഒരു പ്രശ്നം അല്ല. അവർ എങ്ങനെയുള്ളവരാണ് എന്ന് കാഴ്ചക്കാർക്കോ, ആരാധനയിൽ പങ്കെടുക്കുന്നവർക്കോ അറിവില്ല. എന്നാൽ ഇതാ ഫ്ലോറിഡയിൽ ഒരു പ്രധാന ചർച്ചിലെ വർഷിപ്പ് ലീഡറിന്റെ (ഡയറക്ടർ) കേളികൾ പോലീസ് റെയ്‌ഡിൽ കണ്ടെത്തിയത് ലോകത്തെ ഞെട്ടിപ്പിക്കുന്നത്.

റോബിൻസൺ 36 വയസ്. അവിടുത്തെ പ്രാദേശിക സഭയിലെ വർഷിപ്പ് ലീഡറിന്റെ ലാപ് ടോപ്പിൽ നിന്നും 350000 ഫോട്ടോകൾ, വീഡിയോകൾ തുടങ്ങിയവ പോലീസ് കണ്ടെടുത്തു. കുട്ടികളുടെ നഗ്ന, അശ്ളീല വീഡിയോകൾ ആണ് ഏറെയും. താൻ മന:പൂർവമായി കുട്ടികളെ സെക്സിനു പ്രേരിപ്പിക്കുന്ന രീതിയിൽ പെരുമാറുകയും, തന്റെ രഹസ്യ ഭാഗങ്ങൾ കാണിക്കുകയും, ചിത്രങ്ങൾ ഉണ്ടാക്കുകയും ചെയ്തു. ഇദ്ദേഹത്തെ വ്യാഴാച്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രസ്ബിറ്റീരിയൻ സഭയിലെ വാർഷിപ്പ് ലീഡർ ആയിരുന്നു കുറച്ചു നാൾ.അവിടുത്തെ ഏറ്റവും വലിയ സഭയുടെ ലീഡിങ്ങ് വർഷിപ്പ് ഡയറക്ടർ കൂടിയായിരുന്നു. കുട്ടികളെ ലൈഗീക സ്വഭാത്തിനു പ്രേരിപ്പിക്കുകയായിരുന്നു ഇദ്ദേഹത്തിന്റെ ഹോബി. അത്തരത്തിലുള്ള വീഡിയോകൾ ആണ് കണ്ടെത്തിയത്.

ഇത് ഒരു ഉദാഹരണം മാത്രമാണ്. ലോകത്തുള്ള അനേക വാർഷിപ്പ് ലീഡേഴ്‌സ് ഒന്നല്ല, എങ്കിൽ മറ്റൊന്നിനു അടിമകളാണ്.കുട്ടികളിൽ സംതൃപ്തി കണ്ടെത്തുക. അവരെ അതിനായി പ്രേരിപ്പിക്കുക. അവരെക്കൊണ്ട് അതിനു ഉത്തേജിപ്പിക്കുക. മയക്കു മരുന്നുകളുടെ ഉപയോഗം എന്നിങ്ങനെ ഇവർ തങ്ങളുടെ ജീവിതം സ്വയം ആസ്വദിക്കുകയാണ്. അതിലേക്കു നിഷ്കളങ്കരായ കുഞ്ഞുങ്ങളെയും യൗവനക്കാരെയും വലിച്ചിഴക്കുന്നത് ആരാധനയുടെ പേരിലാണ്.

കേരളത്തിലും ഒരു വൈദികൻ ഇത്തരത്തിൽ കുട്ടികളെ ഉപയോഗിച്ചതായി വാർത്തകൾ വന്നിരുന്നു. അകെ കൂടി നാം പഠിക്കുമ്പോൾ എല്ലാം ഇപ്പോൾ ദൈവത്തിന്റെ പേരിൽ. അതുകൊണ്ടു തന്നെ സംഗീതവും, പോപ്പും, റാപ്പും, മെലഡി, റിഥം എല്ലാം ആത്മീക വർദ്ധനവിന് ഉതകുമോ എന്ന് ഒന്നുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങളെ വർഷിപ്പിനും, കൂത്തിനും ഒക്കെ എന്ന് പറഞ്ഞു അയക്കുമ്പോൾ ജാഗ്രതയോടെ ആയിരിക്കുക. സമൂഹത്തിൽ നടക്കുന്ന ചൂഷണങ്ങൾ ഇപ്പോൾ കണ്ടില്ല, അറിഞ്ഞില്ല എന്നൊന്നും പെന്തക്കോസ്തുകാർ നാളെ പറയരുത്. നമ്മുടെ ഇടയിലെ വർഷിപ്പുകാരെ ഇനി സൂക്ഷിക്കേണ്ടിയതും ആവശ്യമായിരിക്കുന്നു.

മറ്റുള്ളവരെ അറിയുന്നതിനെക്കാൾ സ്വന്തം മക്കളെ ഈ പേക്കൂത്തിനു വിടുമ്പോൾ ഒന്നുകൂടി ആലോചിക്കുക. വചനത്തിനും, ആത്മീകമൂല്യങ്ങൾക്കും സ്ഥാനമില്ലാതെ സംഗീതത്തിന്റെ ചില അനുഭൂതികളിൽ എത്തിക്കുന്ന പേക്കൂത്തുകളും ദൈവത്തിൽ നിന്നുള്ളതല്ല എന്നത് ഒരിക്കൽ കൂടി തെളിഞ്ഞു കഴിഞ്ഞു. മ്യുസിക്കിന്റെ കാതടിപ്പിക്കുന്ന താളത്തിൽ യുവജങ്ങളുടെയും, കുട്ടികളുടെയും ഇടയിൽ അവരുടെ മനസ്സിൽ ദൈവത്തെയല്ല, അത് പാടുന്നവരുടെയും, അവരുടെ ചേഷ്ടകളിലുമാണ് കുട്ടികൾ ആകൃഷ്ടരാകുന്നത്. ദൈവം ചെയ്യുന്ന നന്മകളെ ഓർത്ത് മഹത്വ പ്പെടുത്തുന്നതിനു പകരം സംഗീതത്തിന്റെ അനുഭൂതി ഇവരെ മറ്റെന്തങ്കിലും ഒക്കെ ചെയ്തുകൂട്ടാൻ പ്രേരിപ്പിക്കുന്ന സ്വയം ആത്മസംതൃപ്തി യിൽ കൊണ്ടെത്തിക്കുന്നു. അത് ചിലപ്പോൾ ലഹരി മരുന്നിലും സെക്‌സിലും മറ്റു പലതിലേക്കും…

(പരമ്പര തുടരും)

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.