വൈ പി ഇ മലബാർ ക്യാമ്പ് സുൽത്താൻ ബത്തേരിയിൽ

വൈ പി ഇ മലബാർ ക്യാമ്പ് സുൽത്താൻ ബത്തേരിയിൽ
August 09 20:30 2017 Print This Article

വയനാട് : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ പുത്രികാ സംഘടനയായ വൈപിഇ യുടെ മലബാർ മേഖലാ ക്യാമ്പ് സുൽത്താൻ ബത്തേരിയിലുള്ള പ്രതീക്ഷ പാസ്ടറൽ സെന്റെറിൽ സെപ്തംബർ 29 ,30 തിയതികളിൽ നടക്കും .സംസ്ഥാന സെക്രട്ടറി മാത്യു ബേബി അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡണ്ട് പാ എ ടി ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും .അനുഗ്രഹിത ദൈവ ദാസന്മാർ പ്രസംഗിക്കും.

സംസ്ഥാന ഓവർസിയർ പാസ്റ്റർ സി സി തോമസ് സമാപന സന്ദേശം നൽകും . സ്ഥിരതയോടെ ഓടുക എന്നതാണ് ക്യാമ്പ് തീം .

മലബാർ മേഖലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി അനേകം യുവജനങ്ങൾ ക്യാമ്പിൽ പങ്കെടുക്കുo . കരിയർ ഗൈഡൻസ് ,പ്രി മരിറ്റൽ ക്ലാസുകൾ ,ഗാന പരിശീലനം , ദുരുപദേശബോധവത്കരണ ക്ലാസുകൾ ,കൗൺസിലിംഗ് ,ഗെയിംസ് , ചർച്ചകൾ ,ക്യാമ്പ് ഫയർ, കുട്ടികൾക്കും യുവജനങ്ങൾക്കും യുവസുവിശേഷകർക്കും വേണ്ടി പ്രത്യേകം സെക്ഷനുകൾ തുടങ്ങി വിവിധ പരിപാടികൾ ക്യാമ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

വൈ. പി ഇ സ്റ്റേറ്റ് ബോർഡ് അംഗങ്ങൾ വിവിധ സമ്മേളനങ്ങൾക്ക് നേതൃത്വം നല്കും. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് രജിസ്ടർ ചെയ്യേണ്ടതാണ്

ക്യാമ്പിന്റെ വിശാലമായ പ്രവർത്തനങ്ങൾക്ക് വേണ്ടി വൈ .പി ഇ സ്റ്റേറ്റ് ബോർഡിന്റെയും മേഖലാ ഭാരവാഹികളുടെയും സംയുക്താഭിമുഖ്യത്തിലുള്ള കമ്മിറ്റി പ്രവർത്തിച്ചു വരുന്നതായി മീഡിയാ കൺവീനർ ബ്ലസിൻ ജോൺമലയിലും പബ്ലിസിറ്റി കൺവീനർ പാ ഫിന്നി ജോസഫും പത്രക്കുറിപ്പിൽ അറിയിച്ചു.

Blessin John Malayil
Media Convenor, 996175 4528

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.