മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിളക്കം മങ്ങിയ വിജയം. സംസ്ഥാനത്തെ ഏറ്റവും ഉറച്ച യുഡിഎഫ് കോട്ടകളിലൊന്നാണ് വേങ്ങര. എന്നാല്‍ 2016നേക്കാള്‍ ഭൂരിപക്ഷത്തില്‍ 14,747 വോട്ടുകളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 14747 വോട്ടിന്റെ കുറവാണ് യുഡിഎഫിന് ഇത്തവണ നേടാനായത്. ഖാദറിന് 65,227 വോട്ട് ലഭിച്ചപ്പോള്‍ ഇടത് സ്ഥാനാര്‍ത്ഥി പി.പി.ബഷീറിന് 41, 917 വോട്ട് മാത്രമെ ലഭിച്ചുള്ളൂ. 2016ല്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് 72,181ഉം ബഷീറിന് 34,124 വോട്ടുമാണ് ലഭിച്ചത്. ഇത്തവണ 7793 വോട്ടിന്റെ വര്‍ദ്ധനയുണ്ടായത് എല്‍.ഡി.എഫിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നതാണ്. 2016ലെ തിരഞ്ഞെടുപ്പില്‍ 38,057 ആയിരുന്നു യു.ഡി.എഫിന്റെ ഭൂരിപക്ഷം. ഈ ഭൂരിപക്ഷം നിലനിറുത്താനാവാതെ പോയത് ലീഗിനും യു.ഡി.എഫിനും കനത്ത തിരിച്ചടിയായി. ഇതേസമയം, ബി.ജെ.പിയെ പിന്തള്ളി എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി കെ.സി.നസീര്‍ മൂന്നാം സ്ഥാനത്തെത്തി. 8648 വോട്ടാണ് എസ്.ഡി.പി.ഐയ്ക്ക് ലഭിച്ചത്. കഴിഞ്ഞ തവണത്തെക്കാള്‍ ഇരട്ടി വോട്ടാണ് എസ്.ഡി.പി.ഐയ്ക്ക് ലഭിച്ചത്. ബി.ജെ.പിയുടെ കെ.ജനചന്ദ്രന് മാസ്റ്റര്‍ക്ക് 5728 വോട്ട് മാത്രമെ ലഭിച്ചുള്ളൂ.
വേങ്ങരയില്‍ അട്ടിമറികളൊന്നും എല്‍.ഡി.എഫ് പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍, യു.ഡി.എഫിന്റെ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാനായത് എല്‍.ഡി.എഫിന് ആശ്വാസത്തിന് വകനല്കുന്നതാണ്.
2006ലെ കുറ്റിപ്പുറത്തെ കനത്ത തോല്‍വിക്കുശേഷം കുഞ്ഞാലിക്കുട്ടിക്ക് വലിയ വിജയം സമ്മാനിച്ച മണ്ഡലമാണ് വേങ്ങര. 2011ല്‍ മണ്ഡലം രൂപീകൃതമായ ശേഷമുളള രണ്ട് തിരഞ്ഞെടുപ്പുകളിലും കുഞ്ഞാലിക്കുട്ടിക്കായിരുന്നു വിജയം. ഇ.അഹമ്മദിന്റെ വേര്‍പാടിനെ തുടര്‍ന്നുണ്ടായ ലോക്സഭ ഉപതിരഞ്ഞെടുപ്പില്‍ വേങ്ങര മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് 40,529 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. 2011ല്‍ എല്‍.ഡി.എഫിന്റെ കെ.പി. ഇസ്മായിലിനെ 38,237 വോട്ടുകള്‍ക്കും 2016ല്‍ സി.പി.എമ്മിലെ പി.പി ബഷീറിനെ 38,057 വോട്ടുകള്‍ക്കും കുഞ്ഞാലിക്കുട്ടി പരാജയപ്പെടുത്തിയിരുന്നു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.