വീണ്ടും ആയിരം കടന്ന് കൊവിഡ്: സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 1167പേര്‍ക്ക്

വീണ്ടും ആയിരം കടന്ന് കൊവിഡ്: സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 1167പേര്‍ക്ക്
July 28 20:12 2020 Print This Article

തിരുവനന്തപുരം: രണ്ടു ദിനങ്ങള്‍ക്കുശേഷം വീണ്ടും ആയിരം കടന്ന് കൊവിഡ് രോഗികള്‍. 1167 പേര്‍ക്കാണ് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. നാലു മരണവും റിപ്പോര്‍ട്ട് ചെയ്തു. 888 പേര്‍ക്കാണ് സമ്ബര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 55 പേരുടെ ഉറവിടമറിയില്ല.

സമ്ബര്‍ക്കം വഴിയുള്ള രോഗം ഭയാനകമായ രീതിയിലാണ് തുടരുന്നത്. കൂടിയ സംഖ്യ കുറയുന്നേയില്ല. വിദേശത്തുനിന്ന് വന്ന 122 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 96 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കോട്ടയം, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ നൂറിനു മുകളിലാണ് രോഗികളുടെ എണ്ണം.

ഇന്ന് നാല് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം സ്വദേശി 82 വയസ്സുള്ള അബൂബക്കര്‍, കാസര്‍കോട് സ്വദേശി 70വയസ്സുള്ള അബ്ദുറഹിമാന്‍, ആലപ്പുഴയിലെ 65 വയസ്സുള്ള സൈനുദ്ദീന്‍, തിരുവനന്തപുരത്ത് 65 വയസ്സുള്ള സെല്‍വമണിയുമാണ് മരിച്ചത്.

തിരുവനന്തപുരം, കോട്ടയം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നൂറിന് മുകളിലാണ്. പൊസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 227, കോട്ടയം 118, മലപ്പുറം 112, തൃശ്ശൂര്‍ 109, കൊല്ലം 95, പാലക്കാട് 86, ആലപ്പുഴ 84, എറണാകുളം 70, കോഴിക്കോട് 67, പത്തനംതിട്ട 63, വയനാട് 53, കണ്ണൂര്‍ 43, കാസര്‍കോട് 38, ഇടുക്കി 7.

നെഗറ്റീവായവരുടെ കണക്ക്: തിരുവനന്തപുരം 170, കൊല്ലം 70, പത്തനംതിട്ട 28, ആലപ്പുഴ 80, കോട്ടയം 20, ഇടുക്കി 27, എറണാകുളം 83, തൃശ്ശൂര്‍ 45, പാലക്കാട് 40, മലപ്പുറം 34, കോഴിക്കോട് 13, വയനാട് 18, കണ്ണൂര്‍ 15, കാസര്‍കോട് 36.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.