വിശുദ്ധ നാട്ടിലേക്കു തീര്‍ത്ഥാടനം നടത്തുന്ന പെന്തക്കോസ്തുകാരോട് ഒരുവാക്ക്

വിശുദ്ധ നാട്ടിലേക്കു തീര്‍ത്ഥാടനം നടത്തുന്ന പെന്തക്കോസ്തുകാരോട്  ഒരുവാക്ക്
June 10 18:35 2017 Print This Article

ആദ്യം ഈ വിശുദ്ധനാട് എവിടെയാണ് ഒന്നു പറഞ്ഞു തരണേ. ഈ ഭൂമിയിൽ എവിടെങ്കിലും വിശുദ്ധമായ ഒരു നാട് ഉണ്ടോ ? സർവലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നതായി യോഹന്നാന്റെ ഒന്നാം ലേഖനം 5:19 ൽ കാണുന്നു. അപ്പോൾ നിങ്ങൾ പോകുന്ന വിശുദ്ധനാട് ഈ ലോകത്തിനപ്പുറത്തെവിടെയോ ആയിരിക്കണമല്ലോ ?

യേശുവിനെ ക്രൂശിച്ചുകൊന്ന നാട് വിശുദ്ധമാകുമെങ്കിൽ ക്രൂശിച്ചവർ വിശുദ്ധന്മാരാകണം. ടൂർ മുതലാളിമാരും, ഏജന്റുമാരും കൂടി ആരെയാണ് പൊട്ടരാക്കുന്നത്. വിഡ്ഡി വേഷം കെട്ടാൻ കുറെ വിശ്വാസികളും അവർക്കു മേക്കപ്പിടാൻ കുറെ പാസ്റ്റർമാരും ഉള്ളതുകൊണ്ട് ചിലരുടെ പോക്കറ്റുവീർക്കുന്നു, ബാങ്ക് ബാലൻസ് കൂടുന്നു. പാലസ്തീൻ വിശുദ്ധനാടാണെന്നു പറഞ്ഞു ജനത്തെ കബളിപ്പിക്കുന്നവരോടു കൂടെയാണ് പത്രോസ് പറഞ്ഞത്….” എല്ലാ ചതിവും ,വ്യാജ ഭാവവും” നീക്കി കളയാൻ.

ഹിന്ദുക്കൾക്കും, മുസ്ലീംങ്ങൾക്കും, എപ്പിസ്‌കോപ്പൽ സഭക്കാർക്കും പുണ്യസ്ഥലങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും ഉണ്ട്. ഹിന്ദുക്കൾ ശബരിമലയിൽ പോകുന്നു. മുസ്ലീങ്ങൾ മക്കയിൽ പോകുന്നു. സമുദായക്കാരെന്നു നമ്മൾ ആക്ഷേപിക്കുന്നവർ പരുമലയിലും, മലയാറ്റൂരുമൊക്കെ പോകുന്നു. പോയി വരുമ്പോൾ എന്തോ ഒരു നിർവൃതി… മക്കയിൽ നിന്നു മടങ്ങിവരുന്നവരെ ബഹുമാനത്തോടെ ‘ ഹാജി’ എന്നു വിളിക്കും. അപ്പോൾ യെരുശലേമിൽ പോയി വരുന്നവരെയും എന്തെങ്കിലും വിളിക്കണം. തൽക്കാലം മൂഡാ എന്നു വിളിക്കാം. ഇത് കർത്താവ് ഒരു സമ്പന്നനെ വിളിച്ചപേരാണേ…

പാസ്റ്റർ തീർത്ഥാടത്തിനു പോകുമ്പോൾ യാത്രയയപ്പിനു വിശ്വാസികൾ പാടും.. കടലിനക്കരെ പോണോരേ…പോയി വരുമ്പോൾ എന്തുകൊണ്ടുവരും.??? എന്ന്. കഷ്ടം.

കഴിഞ്ഞ ദിവസം ഒരു പരസ്യം കണ്ടു, കരളു കുളിരുമ്പോൾ, വചനം ഓർക്കുന്നു. അന്ത്യകാലമാണെന്ന്, പണത്തിനു വേണ്ടി ദൈവത്തിന്റെ പേരിൽ എന്തെല്ലാം തട്ടിപ്പുകൾ ??? ഇവർ ചെയ്യുന്നത് എന്തെന്ന് അറിയായ്കയാൽ ഇവരോടുക്ഷമിക്കണേ കർത്താവേ…. ? പരസ്യം എന്തെന്ന് പരസ്യമായി പറയാം… ‘ ”യേശുവിന്റെ കാൽചുവടുകളെ പിൻതുടരുവാൻ വിശുദ്ധനാട്ടിലേക്ക് ….”

അപാര ബുദ്ധി തന്നെ. യേശുവിന്റെ കാൽച്ചുവടുകളെ പിൻതുടരുവാൻ അവിടുന്ന് ഒരു നല്ല മാതൃക തന്നിട്ടുണ്ട് ( 1 പത്രോസ് 2:21-23 ) ആരെങ്കിലും ഉച്ചത്തിൽ വായിച്ച് ഇവരെ ഒന്നു കേൾപ്പിച്ചാട്ടെ. ഇവിടെ പറയുന്ന മാതൃക പലസ്തീനിൽ പോവുകയല്ല മറിച്ച് പാപം ചെയ്യാതിരിക്കുക, വഞ്ചിക്കാതിരിക്കുക, ശകാരിക്കാതിരിക്കുക, ഭീഷണിപ്പെടുത്താതിരിക്കുക എന്നൊക്കെയാണ്. അതിനു പകരം പലസ്തീനിൽ പോയാൽ മതിയോ ???

പിന്നെ ഒരാശ്വാസം … പുതിയ യരുശലേമിൽ പോകാൻ സാദ്ധ്യതയില്ലാത്തവരെ ശപിക്കപ്പെട്ട യരുശലേമെങ്കിലും കാണിക്കാം. ആരുടെയും കഞ്ഞികുടി മുട്ടിക്കാനല്ല ഇതെഴുതിയത്‌. നിങ്ങളുടെ പരമാർത്ഥ മനസ്സിനെ ഒന്നു തൊട്ടുണർത്താൻ മാത്രം. പക്ഷേ നിങ്ങൾ ഒരിക്കലും ഉണരില്ല:.. ശുഭ രാത്രി…

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.