വിവാഹത്തിൽ നിന്നും പിൻമാറിയതായി വൈക്കം വിജയലക്ഷ്മി

by Vadakkan | 25 February 2017 12:34 PM

വിവാഹത്തിൽ നിന്നും പിൻമാറിയതായി ഗായിക വൈക്കം വിജയലക്ഷ്മി അറിയിച്ചു. കൊച്ചിയിൽ വാർത്താസമ്മേളനം വിളിച്ചാണ് വിജയലക്ഷ്മി ഇക്കാര്യം പറഞ്ഞത്. പിതാവ് വി.മുരളീധരനൊപ്പം എത്തിയാണ് ഗായിക ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയത്. വിവാഹത്തിൽ നിന്നും പിൻമാറാൻ തനിക്ക് ആരുടെയും പ്രേരണയോ സമ്മർദ്ദമോ ഉണ്ടായിട്ടില്ലെന്നും വിജയലക്ഷ്മി പറഞ്ഞു.

മാർച്ച് 29-നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹിതനാകാൻ തീരുമാനിച്ച സന്തോഷ് എന്നയാളുടെ പെരുമാറ്റത്തിൽ വന്ന മാറ്റമാണ് വിവാഹത്തിൽ നിന്നും പിൻമാറാനുള്ള പ്രധാനകാരണായി വിജയലക്ഷ്മി പറഞ്ഞത്. വിവാഹശേഷം സംഗീത പരിപാടികളുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നും ഏതെങ്കിലും ഒരു സ്കൂളിൽ സംഗീത അധ്യാപികയായി പ്രവർത്തിക്കണമെന്നുമാണ് വിഹാഹനിശ്ചയം കഴിഞ്ഞ സന്തോഷ് പറഞ്ഞത്. മാതാപിതാക്കളില്ലാത്ത സന്തോഷ് നിശ്ചയത്തിന് മുൻപ് സംഗീത ജീവിതത്തിന് താൻ ഒരിക്കലും തടസമാകില്ലെന്ന് വാക്കുതന്നതാണ്. എന്നാൽ നിശ്ചയത്തിന് ശേഷം അദ്ദേഹം നിലപാട് മാറ്റുകയായിരുന്നു.

വിവാഹശേഷം വൈക്കത്തെ തന്‍റെ വീട്ടിൽ താമസിക്കാമെന്നുള്ള നിലപാടിൽ നിന്നും സന്തോഷ് പിൻമാറി. ഇതെല്ലാമാണ് വിവാഹത്തിൽ നിന്നും പിൻമാറാൻ കാരണമെന്നും വിജയലക്ഷ്മി പറഞ്ഞു.

Source URL: https://padayali.com/%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b5%bd-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%82-%e0%b4%aa%e0%b4%bf%e0%b5%bb%e0%b4%ae%e0%b4%be/