വിവാദങ്ങളുടെ തോഴന് വിജയ കോടി .

വിവാദങ്ങളുടെ തോഴന് വിജയ കോടി .
December 01 07:29 2016 Print This Article

അമേരിക്കയുടെ 45 ത് പ്രസിഡന്റായി റിപ്പബ്ലിക്കൻ സ്‌ഥാനാർഥിയും വിവാദങ്ങളുടെ തോഴനുമായ ഡോണൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റായിട്ടാണ് ട്രംപ് വിജയിച്ചത്. 290 ഇലക്ടറൽ വോട്ടുകൾ നേടിയാണ് ട്രംപ് വിജയം ഉറപ്പിച്ചത്. ഡെമോക്രാറ്റിക് പക്ഷത്തെ എതിർ സ്‌ഥാനാർഥി ഹില്ലരി ക്ലിന്റണ് 232 ഇലക്ടറൽ വോട്ടുകൾ മാത്രമാണ് നേടിയത്. 270 ഇലക്ടറൽ വോട്ടുകളായിരുന്നു വിജയിക്കാൻ വേണ്ടത്.

ചാഞ്ചാട്ട സംസ്‌ഥാനങ്ങൾ പിന്തുണച്ചതാണ് ട്രംപിനു വിജയമൊരുക്കിയത്. നിർണായക സംസ്‌ഥാനങ്ങളായ ഫ്ളോറിഡയും, അരിസോണയും , പെൻസിൽവാനിയയുമുൾപ്പെടെയുള്ള സംസ്‌ഥാനങ്ങൾ അപ്രതീക്ഷിതമായി ട്രംപിനൊപ്പം നിന്നു. തുടക്കം മുതൽ ട്രംപ് ആയിരുന്നു മുൻനിരയിൽ പ്രതീക്ഷിച്ചതുപോലെ ഹില്ലരിക്ക് നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. പല സംസ്‌ഥാനങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ട്രംപ് ജയിച്ചു കയറിയത്. ഒഹായോ, പെൻസിൽവാനിയ, നോർത്ത് കരോലിന എന്നിവിടങ്ങളിൽ നിന്ന് നേടിയ 82 സീറ്റുകളാണ് ട്രംപിനു വിജയമൊരുക്കുന്നതിൽ നിർണായക പങ്കു വഹിച്ചത്.
ഡൊണാൾഡ് ട്രംപ് വിജയിച്ച സംസ്‌ഥാനങ്ങൾഇവയായിരുന്നു
പെൻസിൽവാനിയ, ഫ്ളോറിഡ, ടെക്സസ്, ഇൻഡ്യാന, നോർത്ത് കാരലൈന, ഒഹായോ, ജോർജിയ, യൂട്ടാ, ഓക്ലഹോമ, ഐഡഹോ, വയോമിങ്, നോർത്ത് ഡെക്കോഡ, സൗത്ത് ഡെക്കോഡ, നെബ്രാസ്ക, കാൻസസ്, അർകൻസ, വെസ്റ്റ് വെർജീനിയ, ടെന്നിസി, മിസിസിപ്പി, കെന്റക്കി, സൗത്ത് കാരലൈന, അലബാമ, ലൂസിയാന, മോണ്ടാന, മിസോറി, –
1789 മുതല്‍ 2016 വരെയുളള 227 വര്‍ഷങ്ങള്‍ക്കിടെ 44 പേരാണ് ജനാധിപത്യ രീതിയില്‍ അമേരിക്ക പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രചരണകാലത്തെ വിവാദങ്ങള്‍ കൊണ്ട് മാത്രം കോളിളക്കം സൃഷ്ടിച്ച ഡൊണാള്‍ഡ് ട്രംപിനെ പോലെ ഒരു സ്ഥാനാര്‍ത്ഥി അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഉണ്ടായിട്ടില്ല .ന്യൂയോര്‍ക്കിലെ മാന്‍ഹട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ”ദ ട്രംപ് ഓര്‍ഗനൈസേഷന്‍” എന്ന റിയല്‍ എസ്റ്റേറ്റ് ബിസിനിസ് ഗ്രൂപ്പിന്‍റെ അധിപനാണ് ഇദ്ദേഹം .അമേരിക്കയിലെ വിവിധ നഗരങ്ങളിലും വിദേശരാജ്യങ്ങളിലുമായി ഓഫീസ് ടവറുകള്‍, ഹോട്ടലുകള്‍, കാസിനോകള്‍, ഗോള്‍ഫ് കോഴ്സുകള്‍ ആഗോളനിലവാരത്തിലുള്ള അനവധി ആഡംബരസൗധങ്ങൾ തനിക്കുണ്ട്.

ന്യൂയോര്‍ക്ക് നഗരത്തില്‍ ജനിച്ചു വളര്‍ന്ന ട്രംപ് ന്യൂയോര്‍ക്ക് മിലിറ്ററി അക്കാദമിയില്‍ നിന്നാണ് തന്‍റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത്. അദ്ദേഹം 1971-ല്‍ പിതാവ് ഫ്രഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ”എലിസബത്ത് ട്രംപ് ആന്‍ഡ് സണ്‍സ്” എന്ന കമ്പനിയുടെ നടത്തിപ്പ് ഏറ്റെടുത്തു. ലോകത്തെ ഏറ്റവും കോടീശ്വരന്‍മാരിലൊരാളായുള്ള ട്രംപിന്റെ വളര്‍ച്ചയാരംഭിക്കുന്നത് ഇവിടെ നിന്നാണ്……

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.