വിവരസാങ്കേതിക വിദ്യയ്ക്ക് വിദേശ ശക്തികളുടെ ഭീഷണി: അമേരിക്കയില്‍ അടിയന്തരാവസ്ഥ

വിവരസാങ്കേതിക വിദ്യയ്ക്ക് വിദേശ ശക്തികളുടെ ഭീഷണി: അമേരിക്കയില്‍ അടിയന്തരാവസ്ഥ
May 16 10:31 2019 Print This Article

രാജ്യത്തെ വിവരസാങ്കേതിക വിദ്യയ്ക്ക് വിദേശ എതിരാളികളില്‍ നിന്നും ഭീഷണി നേരിടുന്നുവെന്നുവെന്ന് പറഞ്ഞ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അമേരിക്കയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. വിദേശ ടെലികോം കമ്ബനികള്‍ യുഎസിലെ കമ്ബനികളെയും വിവരസാങ്കേതിക വിദ്യയെയും അട്ടിമറിക്കുവാന്‍ ശ്രമിക്കുകയാണ് എന്ന് ട്രംപ് ആരോപിക്കുന്നു. ബുധനാഴ്ചയാണ് ഇത്തരത്തില്‍ ഉത്തരവില്‍ ഒപ്പുവച്ചത്.

വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു. ഒരു കമ്ബനിയുടെയും പേര് എടുത്ത് പറയുന്നില്ലെങ്കിലും ചൈനീസ് കമ്ബനിയായ ഹുവായിയെ ഉദ്ദേശിച്ചാണ് ട്രംപിന്റെ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കയുടെ നേതൃത്വത്തിലുള്ള ഏതാനും രാജ്യങ്ങള്‍ അടുത്തിടെ ചിലമാസങ്ങളായി ഹുവായ് ഉത്പന്നങ്ങള്‍ക്കെതിരെ ആശങ്ക അറിയിച്ചിരുന്നു. ചൈന കമ്ബനിയുടെ ഉത്പന്നങ്ങള്‍ നിരീക്ഷണത്തിന് ഉപയോഗിക്കുന്നുവെന്നാണ് ഇവരുടെ ആശങ്ക. ഇതോടെ അടുത്ത ജനറേഷന്‍ നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കുന്നതില്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു.

ചൈനീസ് സൈന്യവും ഇന്റലിജന്‍സും വിദേശരാജ്യങ്ങളില്‍ നടത്തുന്ന ചാരപ്പണിയില്‍ ഹുവായ് കമ്ബനി പ്രധാന പങ്ക് വഹിക്കുന്നതായി ആരോപണമുണ്ട്. അതേസമയം ആരോപണങ്ങള്‍ കമ്ബനി നിഷേധിക്കുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.