പാലക്കാട് : വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടാന്‍ ഉത്തരവിട്ട പാലക്കാട് പോക്സോ കോടതിയുടെ ഉത്തരവിനെതിരെ അപ്പീല്‍ നല്കാന് പോലീസ് തീരുമാനിച്ചു.
ഇത് സംബന്ധിച്ച് നിയമോപദേശം ലഭിച്ചതായി തൃശൂര്‍ റേഞ്ച് ഡിഐജി എസ്. സുരേന്ദ്രന് അറിയിച്ചു. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് അപ്പീലിന് പോകുന്നതെന്ന് ഡിഐജി വ്യക്തമാക്കി. വെറുതെ വിട്ട ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയാലുടന്‍ ഇത് പരിശോധിച്ച് പോലീസും നിയമവകുപ്പും ചേര്‍ന്ന് അപ്പീല്‍ തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒക്ടോബര്‍ 25നാണ് കേസിലെ പ്രതികളായ വി. മധു, ഷിബു, എം. മധു എന്നിവരെ കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടത്
2017ലാണ് 11ഉം ഒമ്ബതും വയസ്സുള്ള സഹോദരിമാരെ ഒന്നര മാസത്തിന്റെ ഇടവേളയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇരുവരും ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. പ്രകൃതി വിരുദ്ധ പീഡനത്തിന് പെണ്‍കുട്ടി ഇരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കുട്ടി പീഡനത്തിന് ഇരയായി എന്നതില്‍ ഇതില്പരം തെളിവുകളുടെ ആവശ്യമില്ലെന്ന് പ്രതികള്‍ക്ക് വേണ്ടി ഹാജറായ രഞ്ജിത്ത് കൃഷ്ണ എന്ന അഭിഭാഷകന് തന്നെ പറയുന്നു.
കേസില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ ഉള്‍പ്പടെ അഞ്ചുപേരാണ് പ്രതികള്‍. വി മധു, എം മധു, ഷിബു എന്നീ പ്രതികളെയാണ് പാലക്കാട് പോക്സോ കോടതി വെറുതെവിട്ടത്. മൂന്നാം പ്രതിയെ തെളിവില്ലാത്തതിനാല്‍ കോടതി നേരത്തേ തന്നെ വെറുതെവിട്ടിരുന്നു. പ്രായപൂര്‍ത്തിയാവാത്ത ഒരു പ്രതിയുടെ വിചാരണ ജുവനൈല്‍ കോടതിയില്‍ നടക്കുകയാണ്. ഇതില്‍ നവംബര്‍ 15നു വിധി പറയുമെന്നാണു സൂചന.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.