വലയിൽ കുടുങ്ങിയ ആബാലവൃദ്ധം

വലയിൽ കുടുങ്ങിയ ആബാലവൃദ്ധം
September 19 16:43 2017 Print This Article

നിലമ്പൂരിൽ നിന്നും തിരുവല്ലയിലേക്ക് പകൽ യാത്ര ചെയ്ത്എത്തണമെങ്കിൽ രണ്ട് ട്രെയിൻ കയറണം. എന്റെ അക്കാലത്തെ പകൽ യാത്രകൾ എത്ര മനോഹരം! ആദ്യം കയറുന്ന ട്രെയിൻ രണ്ട് മണിക്കൂറിനുള്ളിൽ ഷൊർണ്ണൂരിൽ എത്തും. അടുത്ത ട്രെയിൻ 4 മണിക്കൂറിനുള്ളിൽ തിരുവല്ലയിൽ എത്തും.

ചുരുക്കി പറഞ്ഞാൽ 6 മണിക്കൂർ ഉള്ള എന്റെ അന്നത്തെ യാത്ര. തേക്കിൻകാടുകളിൽ കൂടി കൂകിവിളിച്ച് പോകുന്ന തീവണ്ടിയുടെ ജനാലകളിൽ കൂടി പുറത്തേക്ക് ഞാൻ ഒന്ന് കണ്ണോടിക്കുമ്പോൾ ഞാൻ കണ്ടത് മലകളും, പുഴകളും, അരുവികളും, പട്ടണങ്ങളും, പിന്നീട് ഇരുവശത്തും, മുൻപിലും ഇരുന്ന് യാത്ര ചെയ്യുന്ന യാത്രക്കാർ, എല്ലാവരും പരസ്പരം പരിചയപ്പെടുന്നു; കുശലങ്ങൾ അന്വോഷിക്കുന്നു ‘, നാട്ടു വിശേഷങ്ങൾ പങ്കിടുന്നു. പിന്നീട് എല്ലാരും ഒരു കുടുബം പോലെയാകുന്നു. പിരിഞ്ഞ് പോകുമ്പോൾ ഹൃദയവേദനയോടെ വല്ലാത്ത ഒരു വേർപിരിയൽ. നാളുകളും, മാസങ്ങളും, വർഷങ്ങളും കടന്നുപോയി. കാലത്തിന്റെ കുത്തൊ ഴിക്കിനിടയിൽ സാങ്കേതിക വിദ്യകളുടെ പുരോഗനം, അറിവിന്റെ ലോകത്തിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റം, വീണ്ടും ഞാൻ നിലമ്പൂരിൽ നിന്നും തിരുവല്ലയിലേക്ക് ഇന്ന് പകൽ യാത്ര ചെയ്യുമ്പോൾ അന്നത്തേതു പോലെ രണ്ട് ട്രെയിൻ കയറണം ഒരു മാറ്റവും വന്നില്ല, പക്ഷേ മാറ്റം വന്നത് മനുഷ്യന് മാത്രം.

ചുറ്റുപാടിലേക്ക് ഞാൻ കണ്ണോടിച്ചു. കോളേജ് വിദ്യാർത്ഥികൾ, കുഞ്ഞുങ്ങൾ, കുടുംബസ്ഥർ, വൃദ്ധൻമാർ,  എല്ലാവരും ഉണ്ട് പക്ഷേ പരസ്പരം ആരും നോക്കുന്നില്ല, പരിചയപ്പെടുന്നില്ല, എല്ലാരും കുനിഞ്ഞിരിക്കുന്നു എല്ലാവരുടെയുംകൈയിൽ മൊബൈൽ കൾ ഒന്നും രണ്ടും വീതം, ഒരാൾ ഒറ്റക്ക് മൊബൈലിലെ കോപ്രായങ്ങൾ കണ്ട് ചിരിക്കുന്നു. കുറച്ച് പേർ ചെവിയിൽ ഹെഡ്സെറ്റ് വെച്ച് പാട്ടുകളിലും. സംഭാഷണങ്ങളിലും ഏർപ്പെട്ടിരിക്കുന്നു. കുറച്ച് പേർ വിഷാദിച്ചിരിക്കുന്നു, കുറച്ച് കോളേജ് വിദ്യാർത്ഥികൾ ചാറ്റിങിലും മുഴുകിയിരിക്കുന്നു.

ഹോ! എന്റെ ഹ്യദയം വല്ലാതെ ഞരങ്ങുന്നു. അടുത്തിരുന്ന് ഹൃദയം തുറന്ന് സംസാരിക്കാൻ ആർക്കും സമയം ഇല്ല, എല്ലാവരും ഏതൊക്കെയോ സ്വപ്ന ലോകത്ത് ജീവിക്കുന്നു, ഈ കാലഘട്ടത്തെ പഠിച്ചാൽ ഒന്ന് മനസ്സിലാക്കാം” അന്ത്യകാലം” കാരണം മനുഷ്യർ സ്വസ്നേഹികൾ ആയി കൊണ്ടിരിക്കുന്നു. ഇവക്ക് ഇനിമോചനം ഉണ്ടാകുമോ?? അതോ കാലം വഷളത്വത്തിലേക്ക് ഇനി കൂടുതൽ ആകാൻ സാധ്യത മാത്രമോ??? അങ്ങനെയെങ്കിൽ മാറ്റം ലോക മനുഷ്യന് മാത്രമേ വന്നു എന്ന് ചിന്തിക്കുന്നു എങ്കിൽ നമുക്ക് തെറ്റ് പറ്റി.

ആത്മീയ ഗോളത്തിലേക്ക് ഒന്ന് കണ്ണോടിക്കാം കുരുടന് കുരുടൻ വഴി കാണിക്കുന്ന അവസ്ഥ വന്നിരിക്കുന്നു എന്തെന്നാൽ ” ഈ ലോകത്തിന് അനുരൂപ രാകരുത്” എന്ന കാര്യംപരിശുദ്ധാത്മാവിനാൽ പൗലോസ് വിളിച്ച് പറഞ്ഞത് ലോക മനുഷ്യനോടല്ല ദൈവമക്കളോ ടത്രേ, എന്നാൽ ഇവ വകവെയ്ക്കാതെ മറ്റുള്ളവരെ ഉപദേശിച്ച് നേർവഴിയിൽ നടത്തേണ്ട ദൈവദാസൻമാരും, ദൈവമക്കളും ഈ ലോകത്തിന് വീണ്ടും അടിമയായി കൊണ്ടിരിക്കുന്ന അവസ്ഥയാണ് കണ്ടു വരുന്നത്.

ദൈവം വെട്ടിക്കളയാതെ നമ്മെ ഈ ഭൂമിയിൽ നിറുത്തിയത് നല്ല ഫലം കായ്ക്കും എന്ന പ്രതീക്ഷയോടെയാണ് എന്ന കാര്യം നാം മറന്നു പോകരുത് – പ്രിയ വായനക്കാരേ നാം ഈ ഭൂമിയിൽ പിറന്നു വീണത് ദൈവീക വാഗ്ദത്തോടു കൂടിയാണ് അത് എന്തായിരിക്കും എന്നല്ലേ ബൈബിൾ ഇപ്രകാരം പറയുന്നു അതിന്റെ ശേഷമോ, ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും, നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങളെ കാണും; നിങ്ങളുടെ യൌവനക്കാർ ദർശനങ്ങളെ ദർശിക്കും.

And it shall come to pass afterward, that I will pour out my spirit upon all flesh; and your sons and your daughters shall prophesy, your old men shall dream dreams, your young men shall see visions: (യോവേൽ 2:28, 29). അതായത് ദൈവീക വാഗ്ദത്തം ഉള്ള സകല മനുഷ്യനെയും പിശാച് തന്റെ വലയിൽ കുടുക്കുവാൻ ശ്രമിക്കുന്നു ,അനന്തരം പുത്രൻമാരും പുത്രിമാരും പ്രവചിക്കാതെ വരുന്നു, വൃദ്ധൻമാർ ദൈവീക സ്വപ്നങ്ങൾ കാണുന്നില്ല, യൗവനക്കാർ ദർശനങ്ങൾ ദർശിക്കുന്നില്ല.

ഇവിടെ ആർക്കാണ് തെറ്റുപറ്റിയത്? പിശാചിന്റെ തന്ത്രം ഒന്ന് മാത്രം ഇവ ആരും പ്രാപിക്കരുത്. അതിന് വേണ്ടി അവൻ കാൺമാൻ ഭംഗിയുള്ളതും, തിൻമാൻ നല്ലതും, കാമ്യമായ പലതിലും കുടുക്കി ലോകത്തിന് അടിമയാകുന്നു. ഇതിൽ നിന്നും ഏത് മനുഷ്യനും രക്ഷ നേടണമെങ്കിൽ പരിശുദ്ധാത്മാവിന്റ സഹായം ഉണ്ടെങ്കിൽ മാത്രമേ സാധ്യമാകു.

സമയം തക്കത്തിൽ ഉപയോഗിക്കണം എന്ന് പൗലോസ് പറഞ്ഞത് ദൈവീക കാര്യങ്ങൾക്ക് വേണ്ടി മാത്രം ദൈവസന്നിധിയിൽ ഇരുന്ന് പ്രാർത്ഥനക്കും, ഉപവാസത്തിനും, വചന ധ്യാനത്തിനും, ആത്മീയ കാര്യങ്ങൾക്ക് വേണ്ടി സമയം വേർതിരിക്കേണ്ടത് അത്യാവശ്യമാണ്, എന്നാൽ ഇന്ന് ആത്മീയരായ ദൈവമക്കൾ ലോകത്തിന്റെകാര്യങ്ങൾക്കും പ്രശംസയ്ക്കും വേണ്ടി സമയം വേർതിരിക്കുന്നു, ഇതിൽ കൂടി നാം മനസ്സിലാക്കേണ്ട സത്യം ഒന്ന് മാത്രം ദൈവീക വാഗ്ദത്തങ്ങൾ നമ്മിൽ നിറവേറാതെ ദൈവത്തോട് പറ്റി ചേർന്ന് നിൽക്കേണ്ട നാം, പിശാചിനോട് പറ്റിച്ചേർന്നു നിൽക്കുന്നു.

ആയതിനാൽ പ്രിയമുള്ളവരേ കാലം അതിന്റെ അന്ത്യത്തിലേക്ക് എത്തികൊണ്ടിരിക്കുന്നു, സമയം വൈകിയിട്ടില്ല ഇന്നാകുന്നു നമ്മുടെ മടങ്ങിവരവ് എങ്കിൽ നമ്മെ കാത്തിരിക്കുന്ന ദൈവം ഉണ്ട് പിശാചിന്റെ വലയിൽ ആരും അകപ്പെടാതിരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.