വര്‍ക്കല: വര്‍ക്കലയില്‍ നാലുവയസുകാരി ലെെംഗിക പീഡനത്തിനിരയായി. സംഭവുമായി ബന്ധപ്പെട്ട് അയല്‍വാസിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഈ മാസം 23നാണ് സംഭവം. അയല്‍ വീട്ടില്‍ കളിക്കാന്‍ പോയ ശേഷം തിരിച്ചെത്തിയ കുട്ടിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് കുട്ടി നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പൊലീസിന് റിപ്പോര്‍ട്ട് കൈമാറുകയായിരുന്നു. എന്നാല്‍ പൊലീസ് ഇക്കാര്യത്തില്‍ മെല്ലെപ്പോക്ക് തുടരുകയാണെന്നും ശനിയാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തിട്ടും പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.