വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി ഉയരുന്നു. കോവിഡ് രോഗികളുടെ എണ്ണം 25,56,745 ആയി. മരണസംഖ്യ 1,77,619. അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 8,18,744 ആയി. 45,318 പേരാണ് പേര്‍ക്കാണ് ഇവിടെ മരണമടഞ്ഞത്.
സ്പെയിനില്‍ രണ്ടു ലക്ഷത്തിനു മുകളിലും ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന് എന്നിവിടങ്ങളില്‍ ഒരു ലക്ഷത്തിനു മുകളിലുമാണ് രോഗബാധിതര്‍. സ്പെയിന്- 2,04,178, ഇറ്റലി- 1,83,957, ഫ്രാന്‍സ്- 1,58,050, ജര്‍മനി- 1,48,453, ബ്രിട്ടന്- 1,29,044 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. സ്പെയിനില്‍ 21,282 പേരും ഇറ്റലിയില്‍ 24,648 പേരും ഫ്രാന്‍സില്‍ 20,796 പേരുമാണ് കോവിഡ് ബാധിച്ചു മരിച്ചത്. ബ്രിട്ടനില്‍ 17,337 പേര് മരണത്തിനു കീഴടങ്ങി. അതേസമയം, ജര്‍മനിയില്‍ കോവിഡ് മരണ നിരക്കില്‍ കുറവുണ്ട്. 5,086 പേരാണ് ഇവിടെ വൈറസ് ബാധയേത്തുടര്‍ന്ന് മരണമടഞ്ഞത്.
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 18,985 ആയി. 603 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. ഇന്ന് ചേരുന്ന മന്ത്രിസഭ യോഗവും സാമ്ബത്തിക കാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് കമ്മിറ്റിയും നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യും.
രാജ്യത്ത് ICMR നടത്താനുദ്ദേശിച്ച അതിവേഗ പരിശോധന വഴിമുട്ടി. ചൈനയില്‍ നിന്നെത്തിച്ച കിറ്റുകളുടെ ഗുണമേന്മക്കുറവ് പരിശോധനകള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.