ലണ്ടന്‍ മെട്രോ സ്റ്റേഷനില്‍ സ്ഫോടനം

ലണ്ടന്‍ മെട്രോ സ്റ്റേഷനില്‍ സ്ഫോടനം
September 15 22:22 2017 Print This Article

ലണ്ടന്‍: ലണ്ടന്‍ മെട്രോയിലെ തുരങ്കപാതയിലുള്ള സ്റ്റേഷനില്‍ സ്‌ഫോടനം. ഒട്ടേറെപ്പേര്‍ക്കു പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
തെക്കുപടിഞ്ഞാറന്‍ ലണ്ടനിലെ പാര്‍സന്‍സ് ഗ്രീന്‍ സബ്വേയിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ലണ്ടന്‍ പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി.
സ്‌ഫോടനം നടന്നത് ട്രെയിനിന് പിന്നില്‍ ഉണ്ടായിരുന്ന ഒരു കണ്ടയിനറിലാണെന്നാണ് പ്രാഥമിക നിഗമനം.

ഇതേത്തുടര്‍ന്ന് സര്‍വീസുകള്‍ തല്‍ക്കാലത്തേയ്ക്കു നിര്‍ത്തിവച്ചു. പ്രാദേശിക സമയം രാവിലെ എട്ടിനു ശേഷമായിരുന്നു സ്ഫോടനം. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പലരുടെയും മുഖത്താണ് പൊള്ളലേറ്റിരിക്കുന്നത്. ബ്രിട്ടിഷ് ട്രാന്‍സ്പോര്‍ട്ട് പൊലീസും മെട്രോപൊലീറ്റന്‍ പൊലീസും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.

സ്ഫോടനസ്ഥലത്തേക്ക് ആറ് ഫയര്‍ എന്‍ജിനുകളും അഗ്നിശമനസേനാംഗങ്ങളും എത്തിയതായി ലണ്ടന്‍ ഫയര്‍ ബ്രിഗേഡ് അറിയിച്ചു. ഫുല്‍ഹാം, വാന്‍ഡ്സ്വര്‍ത്ത്, ചെല്‍സി, ഹാമര്‍സ്മിത്ത് എന്നിവിടങ്ങളില്‍നിന്നുള്ള അഗ്നിശമനസേനാംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

തീവ്രവാദി ആക്രമണ സാധ്യത പൊലീസ് സംശയിക്കുന്നുണ്ട്. ലണ്ടന്‍ നഗരത്തില്‍ സ്ഫോടനമുണ്ടായേക്കുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രധാന കേന്ദ്രങ്ങളിലെല്ലാം കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.