റിയാദ്:ചർച്ച് ഓഫ് ഗോഡ് റീജിയൻ പ്രസിഡന്റിനെ അധികാരത്തിൽ നിന്നും പുറത്താക്കുന്നു. പലവിധ ആരോപണങ്ങൾ ആണ് ഇതിനു കാരണം. മുമ്പ് പല സാമ്പത്തീക തട്ടിപ്പുകളും നടത്തിയിട്ടുണ്ടങ്കിലും ഇപ്പോൾ നിലവിൽ ഒരു ദൈവദാസനും പ്രസിഡന്റിനും യോജിക്കാത്ത പ്രവർത്തികൾ തന്നെ പ്രധാന കാരണം. സ്വഭാവത്തെക്കുറിച്ചും, ഇയാളുടെ അശ്ളീല പ്രവർത്തനങ്ങളെക്കുറിച്ചും പടയാളി വിശദീകരിക്കുന്നില്ല. റിയാദിലെ ചർച്ച് ഓഫ് ഗോഡും, അവിടുത്തെ അധികാരികളെയും ബഹുമാനിച്ചുകൊണ്ടു പുറത്താക്കൽ നടപടി മാത്രം ഇവിടെ കുറിക്കുന്നു. നാളുകളായുള്ള ഇയാളുടെ സ്വഭാവ ദൂഷ്യം പരക്കെ പാട്ടാണ്. സാമ്പത്തിക തട്ടിപ്പും പെൺമോഹവും സഹോദരിമാരെ കാണുമ്പോൾ ഉണ്ടാകുന്ന ഒലിപ്പും ഇയാളെ ഇത്തരത്തിൽ അധപധിപ്പിച്ചു. ചർച്ച് ഓഫ് ഗോഡിന് തീരാ കളങ്കം വരുത്തിവെച്ച ഇയാൾ ഇനിയും ഒരു ദൈവദാസൻ എന്ന പദവിക്ക് യോഗ്യൻ അല്ല. എന്തായാലും മുടക്കൽ നടപടി എടുത്തതിനു അഭിനന്ദനങ്ങൾ. പടയാളി ഒരു വമ്പന്റെ വീഴ്ച ആഘോഷിക്കുകയല്ല. മറിച്ചു പലനാൾ കട്ടവർക്ക് ഈ ലോകത്തിൽ തന്നെ ഒരു ശിക്ഷയുണ്ട് എന്ന കാര്യം എല്ലാ ദൈവമക്കൾക്കും വിശ്വാസികകൾക്കും ബോധ്യം ഉണ്ടായിരിക്കേണം. ഇതിനു മുൻപ് സാമ്പത്തിക ക്രമക്കേട് ഉണ്ടായപ്പോൾ ഒരു നടപടി ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഇത് സംഭവിക്കില്ലായിരുന്നു. അർഹിക്കാത്തതു പിടിച്ചു മേടിക്കുന്നവർക്കുള്ള ഒരു താക്കീതും കൂടിയാണ്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.