ഇന്ത്യയില്‍ ഏറ്റവുമുയര്‍ന്ന പ്രതിദിന കോവിഡ് നിരക്ക്; 64,399 കേസുകള്‍, 861 മരണം

ഇന്ത്യയില്‍ ഏറ്റവുമുയര്‍ന്ന പ്രതിദിന കോവിഡ് നിരക്ക്; 64,399 കേസുകള്‍, 861 മരണം
August 09 13:52 2020 Print This Article

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 64,399 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 861 പേര്‍ മരിക്കുകയും ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായ മൂന്നാമത്തെ ദിവസമാണ് 60,000ന് മുകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 21,53,011 ആയി. നിലവില്‍ 6,28,747 പേരാണ് ചികിത്സയില്‍ തുടരുന്നത്. 14,80,885 പേര്‍ രോഗമുക്തി നേടിയപ്പോള്‍ ആകെ മരണം 43,379 ആയി.

രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ നിരക്കില്‍ വര്‍ധനവുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗമുക്തി നിരക്ക് 68 ശതമാനത്തിലെത്തി. മരണനിരക്ക് രണ്ട് ശതമാനത്തിലേക്ക് താഴ്ന്നെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, ഡല്‍ഹി, യു.പി എന്നിവയാണ് കോവിഡ് കേസുകളില്‍ മുന്നിട്ടുനില്‍ക്കുന്ന സംസ്ഥാനങ്ങള്‍. കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയില്‍ ശനിയാഴ്ച രോഗികളുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ടു. 1,47,355 പേരാണ് മഹാരാഷ്ട്രയില്‍ നിലവില്‍ ചികിത്സയിലുള്ളത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.