രാജു മേത്രക്ക് പുതിയ ഉത്തരവാദിത്വം..

രാജു മേത്രക്ക് പുതിയ ഉത്തരവാദിത്വം..
December 21 20:10 2017 Print This Article

അധികാരത്തിന്റെ ഇടനാഴിയിൽ എന്നെ കണ്ടാൽ വീണന്നു പറഞ്ഞോളാൻ പറഞ്ഞ മേത്ര അധികാരം നിലനിർത്താൻ കേസ്സും, കേസ്സിനു പണപ്പിരിവുമായി രംഗത്ത് ???

രക്ത ചൊരിച്ചിലിലൂടെ റാന്നി സെൻറർ പിടിച്ചെടുത്ത രാജു മേത്രക്ക് കൗൺസിൽ പുതിയ ഒരു ഉത്തരവാദിത്വം കൂടെ നൽകി. കോടതി കേസ്സുകൾ നടത്താൻ പണം പിരിക്കാൻ മൂന്നു പേരെ 12-)ം തീയതി കൂടിയ സെൻറർ ശുശ്രൂഷകന്മാരുടെയും കൗൺസിലിന്റെയും സംയുക്ത യോഗം ചുമതലപ്പെടുത്തിയതിൽ ഒരാൾ മേത്രയാണ് …

മൂന്നു വർഷം ഒരേ സഭയിൽ ശുശ്രൂഷിച്ച പാസ്റ്റർമാരും മൂന്നുവർഷം ഒരേ സെന്ററിൽ ഇരുന്ന സെന്റർ പാസ്റ്റർമാരെയും സ്ഥലം മാറ്റണമെന്ന് ചില സഹോദരന്മാർ കേസു കൊടുത്തിരിക്കയാണ്. സാധാരണ പാസ്റ്റർമാർ സ്ഥലം മാറുമ്പോൾ, സ്ഥലം മാറ്റം നടത്തുന്ന കെ.സി തോമസ്, പൂവക്കാല, നെടുവേലി എന്നിവർക്ക് ഒരിക്കലും മാറ്റമില്ല. സ്വന്തം വീട്ടിൽ താമസം. സഹ ശുശ്രൂഷകന്മാരെക്കൊണ്ട് പണി ചെയ്യിക്കും. വരുമാനം ഇവർക്കും. വൻ ബിസിനസാണ്. മേത്ര ഉൾപ്പെടെ ചിലർക്കും മാറ്റമില്ല. കേസിന്റെ പേരു പറഞ്ഞു സെന്റർ പാസ്റ്റർമാരെ നെടുവേലി വിരട്ടി. 140000 രൂപാ പിരിച്ചു.

സണ്ണി കുര്യൻ, ഏബ്രഹാം ജോർജ് തുടങ്ങിയവർ കേസിന് പണം നൽകിയില്ല. മറ്റു ചിലർ യോഗത്തിന് ചെന്നില്ല. ഇവരിൽ നിന്നും പണം പിരിക്കാനാണു് മേത്രക്ക് ചുമതല. വക്കീലിന് 25000 രൂപാ മതി. ബാക്കി നെടുവേലിയുടെ അളിയുന് ശമ്പളത്തിനും, ചിലർക്ക് ദാഹം തീർക്കാനുമാണ്.

അധികാരത്തിന്റെ ഇടനാഴിയിൽ എന്നെ കണ്ടാൽ ഞാൻ കൃപയിൽ നിന്നും വീണു എന്ന് കരുതിക്കോ എന്നു വേദികളിൽ പ്രസംഗിച്ച മേത്ര അധികാരം നിലനിർത്താൻ കേസ്സും പണപ്പിരിവുമായി രംഗത്ത്. എന്തൊരു വിരോധാഭാസം???

ഇവർക്ക് സ്ഥലം മാറിയാൽ എന്താ കുഴപ്പം ?? ലക്ഷങ്ങൾ വർഷം തോറും കേസിന് മുടക്കുന്നവർക്ക് പാവങ്ങളെ സഹായിക്കാൻ ഫണ്ടില്ല.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.