രണ്ട് വർഷം പിന്നിടുന്നു; പിവൈസിയിൽ പുതിയ ഭാരവാഹികളെ സംബന്ധിച്ച ചർച്ച സജീവം

രണ്ട് വർഷം പിന്നിടുന്നു; പിവൈസിയിൽ പുതിയ ഭാരവാഹികളെ സംബന്ധിച്ച ചർച്ച സജീവം
December 17 19:36 2018 Print This Article

തിരുവല്ല: പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ നിലവിലുള്ള ഭരണസമിതി രണ്ട് വർഷം പിന്നിടുന്നു. ഇതാടനുബന്ധിച്ച് പുതിയ സംസ്ഥാന ഭാരവാഹികളെ തെരെഞ്ഞെടുക്കുന്നത് സംബന്ധിച്ച ചർച്ച പിവൈസി കമ്മിറ്റിയിൽ സജീവമാകുന്നതായി വിവരം ലഭിച്ചു.

ലോകമെങ്ങുമുള്ള മലയാള പെന്തക്കോസ്ത് യുവ സമൂഹത്തിന്റെ ഐക്യവേദി എന്ന നിലയിൽ പിവൈസി പ്രവർത്തനങ്ങളെ പെന്തക്കോസ്ത് സമൂഹം വളരെ പ്രതീക്ഷയോടെ നോക്കിക്കാണുന്നത്. അതുകൊണ്ട് തന്നെ പിവൈസിയുടെ തെരെഞ്ഞെടുപ്പിനും പ്രത്യേകം പ്രാധാന്യം സമൂഹം നൽകുന്നുണ്ട്.തെരെഞ്ഞെടുപ്പ് സംബന്ധിച്ചുള്ള പ്രാഥമിക ധാരണകൾ ഡിസം. 20 ന് തിരുവല്ലയിലെ പിവൈസി ആസ്ഥാനത്ത് കൂടുന്ന സംസ്ഥാന കമ്മിറ്റിയിൽ ഉണ്ടാകുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ.

എ.ജി, ഐ.പി.സി, ചർച്ച് ഓഫ് ഗോഡ്, ശാരോൻ, ന്യു ഇന്ത്യാ ചർച്ച് ഓഫ് ഗോഡ്, ന്യു ഇന്ത്യാ ബൈബിൾ ചർച്ച്, ഡബ്ല്യു.എം.ഇ., ഫിലദൽഫിയ, പി.എം.ജി.കല്ലുമല, സുവാർത്ത തുടങ്ങി മുഖ്യധാരയിലുള്ള വിവിധ പെന്തക്കോസ്ത് സഭകളിൽ നിന്നുള്ള യുവജനപ്രസ്ഥാനങ്ങളുടെ നേതൃത്വനിരയിലുള്ളവരാണ് ഇപ്പോൾ പിവൈസി സംസ്ഥാന കമ്മിറ്റിയിലുള്ളത്. സ്വതന്ത്ര സഭകളിൽ പലതും പിവൈസിയുമായി കൈകോർക്കാനുള്ള താല്പര്യം ഇതിനോടകം പ്രകടിപ്പിച്ചിട്ടുണ്ട്. സോണൽ, ജില്ല, താലുക്ക്, പഞ്ചായത്ത് എന്നിങ്ങനെ പിവൈസി യുടെ പ്രവർത്തനങ്ങൾ കേന്ദ്രികരിച്ചിരിക്കുന്നു.

2017 ഫെബ്രുവരിയിലാണ് സഭയിൽ നിന്നും സമൂഹത്തിലേക്ക് എന്ന ആപ്തവാക്യവുമായി സാമൂഹിക പ്രവർത്തനം ലക്ഷ്യമാക്കി പിവൈസി സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ചത്. ഇപ്പോൾ കേരളത്തിലെ മൂന്നു സോണലുകളായി പതിനാലു ജില്ലകളിലും മറ്റ് സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും പിവൈസി ക്ക് പ്രവർത്തനമുണ്ട്.പെന്തക്കോസ്ത് യുവജനങ്ങൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ സർക്കാരിന്റ ശ്രദ്ധയിൽ പെടുത്തുന്നതിനൊപ്പം പ്രളയകാലത്തും, ഓഖി പോലെയുള്ള ദുരിത സമയത്തും പെന്തക്കോസ്ത് യുവജനങ്ങളെ എത്തിക്കുന്നതിലും പിവൈസി വിജയിച്ചിരുന്നു.

പിവൈസിയുടെ തുടക്കവർഷങ്ങൾ എന്ന നിലയിൽ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ പെന്തക്കോസ്ത് ലോകത്ത് ഏറെ ശ്രദ്ധേയമായിരുന്നു. തികച്ചും മാതൃകപരമായ പ്രവർത്തനങ്ങളിൽ പലതും സാമുഹിക മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്.

വിവിധ സഭകളിൽ നിന്നുള്ള യുവജന നേതാക്കൾ ഉൾക്കൊള്ളുന്ന ഏക സംയുക്ത കമ്മിറ്റി എന്ന നിലയിൽ പിവൈസിയുടെ തെരെഞ്ഞെടുപ്പ് പെന്തക്കോസ്തു ലോകത്ത് ഏറെ ശ്രദ്ധേയമാണ്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.