യുവജന പ്രസ്ഥാനവും 70 ഇന പരിപാടികളും

യുവജന പ്രസ്ഥാനവും 70 ഇന പരിപാടികളും
April 28 17:42 2017 Print This Article

പെന്തക്കോസ്തു ഗോളത്തിൽ ഒരു നവതി ആഘോഷം ഉടലെടുത്തു. അതുകൊണ്ടാവാം പുതു തലമുറ യുവാക്കന്മാർ എഴുപതു (70 ) ഇന പരിപാടികളുമായി ഇറങ്ങുന്നത്.

നവതിയാഘോഷത്തിന്റെ ബാധ്യതകളും വാഗ്ദാനങ്ങൾ ഇപ്പോഴും കുമ്പനാട്ടെ ഓഫീസിൽ വെള്ള പേപ്പറിൽ കൂടിങ്ങി കറങ്ങുന്നു. 90 പാസ്റ്റർമാക്ക് വീട്, 90 പാസ്റ്റർമാർക്കു സൈക്കിൾ, 90 പേർക്കു തയയൽ മെഷീൻ, തുടങ്ങി തൊണ്ണൂറു ഇന പരിപാടികൾ ആയിരുന്നു അവ. കൺവൻഷനുകളിലും ഇലക്ഷനിലും ഇവയെല്ലാം മുന്പോട്ടു വെച്ച് ആൾക്കാരെ തെറ്റി ധരിപ്പിച്ചു. ഇപ്പോഴിതാ മൂത്തവർ കാണിക്കുന്നത് മാതൃക ആക്കികൊണ്ടു യൂത്ത് ഭാരവാഹികളും എഴുപതു ഇന പരിപാടികളുമായി രംഗത്തു വരുന്നു. സംസ്ഥാന പി വൈ പി എ ക്ക് 2016 ൽ നടത്തിയ കോട്ടയത്തെ ക്യാന്പിന്റെ ക്ഷീണം ഇതുവരേയും മാറിയിട്ടില്ല. ബാധ്യതകൾ ബാക്കി കൊടുത്തുവീട്ടാൻ കിടക്കുന്നതും വേലക്കാർ ആവലാതി പറയുന്നതും വക വെക്കാതെ ആണ് ഇപ്പോൾ പുത്തൻ സംരഭങ്ങളുമായി യുവജന നേതൃത്വം ഇറങ്ങുന്നത്. യുവജന പ്രസ്ഥാനത്തിന്റെ എഴുപതാമത്തെ വാർഷികം ആഘോഷിക്കുന്നതിലേക്കുള്ള മുന്നൊരുക്കങ്ങളിലെ പത്രികയാണ് രസകരമായിരിക്കുന്നത്. തിരുവനന്തപുരമാണ് സ്ഥലം. കാസർഗോഡ് നിന്നും തിരുവനന്തപുരം വരെ ഗോസ്പൽ ട്രാവൽ, ൭൦ പേർക്കു വിദ്യാഭ്യാസസഹായം, ഏഴു സിറ്റി ചർച്ചുകൾ യുവജങ്ങൾക്കു വേണ്ടി, എഴുപതു യുവനേതൃത്വത്തെ വാർത്തെടുക്കും, നോർത്തിൽ വേലസ്ഥലങ്ങൾ ഏറ്റെടുക്കും. അത്യാകർഷകമായ ഈ വൻകിട പരിപാടികൾ ആസൂത്രിതം ചെയ്‌യുന്നത് എന്തിന് ?

ഇപ്പോഴത്തെ മുങ്ങാ കടങ്ങൾ തീർക്കാൻ പണം കണ്ടെത്താനുള്ള മാർഗ്ഗങ്ങൾ ആണോ, അതല്ല നല്ലൊരു ഉദ്ദേശം ഇതിന്റെ പിന്നിൽ ഉണ്ടാകുമോ ? ഉണ്ടെങ്കിൽ യുവജനനേതൃത്വത്തെ ദൈവം അനുഗ്രഹിക്കട്ടെ. മറിച്ച്. ഇതും കടം തീർക്കാൻ കൊളളപ്പണം കണ്ടെത്താനാണ് എങ്കിൽ നിങ്ങൾ വലിയ വിലകൊടുക്കേണ്ടി വരും. നാളിതുവരെ പെന്തക്കോസ്തു ചരിത്രത്തിൽ നടന്നിട്ടില്ലാത്ത കൂത്തരങ്ങുകൾ നടത്തി ജനശ്രദ്ധ നേടാൻ ശ്രമിച്ചു. ക്യാന്പുകളിൽ ആത്മീയ സന്തോഷത്തിനു പകരം ബ്രേക്ക് ഡാൻസും, ഡിസ്കോ ലൈറ്റിങ്ങും സംഗീതവും നിറച്ചു. ഇനിയും തനിയാവർത്തനങ്ങൾ വേണോ സഹോദരങ്ങളെ..?

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.