മെക്സിക്കോ ഭൂചലനം:മരിച്ചവരുടെ എണ്ണം ഇരുന്നൂറ് കവിഞ്ഞു

മെക്സിക്കോ ഭൂചലനം:മരിച്ചവരുടെ എണ്ണം ഇരുന്നൂറ് കവിഞ്ഞു
September 20 19:10 2017 Print This Article

മെക്സിക്കോസിറ്റി: മെക്സിക്കോയില്‍ വന്‍ ഭൂകമ്ബം. മരണസംഖ്യ 200 കടന്നതായാണ് റിപ്പോര്‍ട്ട്. ശക്തമായ ഭൂചലനത്തില്‍ കൂറ്റന്‍ കെട്ടിടങ്ങളും പാലങ്ങളും തകര്‍ന്നടിഞ്ഞു. ചില കെട്ടിടങ്ങളില്‍ തീപിടിത്തമുണ്ടായിട്ടുണ്ട്. ഇവയ്ക്കുള്ളില്‍ ആള്‍ക്കാര്‍ കുടുങ്ങിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇവരെ രക്ഷപെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.

റിക്ടര്‍ സ്കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം തലസ്ഥാനമായ മെക്സിക്കോ സിറ്റിയില്‍നിന്നു നൂറു കിലോമീറ്ററോളം അകലെ പ്യുഏബ്ല സംസ്ഥാനത്താണു എന്നാണ് റിപോര്‍ട്ട്. മെക്സിക്കോ സിറ്റിയില്‍ അയ്യായിരത്തിലേറെപ്പേര്‍ കൊല്ലപ്പെട്ട 1985ലെ ഭൂകമ്ബത്തിന്റെ വാര്‍ഷികദിനത്തിലാണ് ദുരന്തം.

ഈ മാസമാദ്യം ഇവിടെയുണ്ടായ മറ്റൊരു ഭൂചലനത്തില്‍ 61 പേര്‍ മരണമടഞ്ഞിരുന്നു. സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.