മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി രാജ്യസഭയിലേക്ക്

മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി രാജ്യസഭയിലേക്ക്
March 16 22:35 2020 Print This Article

ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി രാജ്യസഭയിലേക്ക്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് ഗൊഗോയിയെ രാജ്യസഭയിലേക്ക് ശിപാര്‍ശ ചെയ്തത്. ഇതാദ്യമാണ് രാഷ്ട്രപതി രാജ്യസഭയിലേക്ക് അംഗത്തെ ശിപാര്‍ശ ചെയ്യുന്നത്.

അയോധ്യ, ശബരിമല,എന്നീ കേസുകളില്‍ വിധിപ്രസ്താവം പുറപ്പെടുവിച്ചതിന് ശേഷമാണ് ഗൊഗോയി ചീഫ് ജസ്റ്റിസ് സ്ഥാനത്തിന് നിന്ന് പടിയിറങ്ങിയത്. അസമില്‍ എന്‍.ആര്‍.സി നടപ്പാക്കിയപ്പോള്‍ ഗൊഗോയി അതിന് അനുകൂലമായി പ്രസംഗിച്ചിരുന്നു.

ജസ്റ്റിസ് ഗൊഗോയ് അടക്കമുള്ള സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ അന്നത്തെ ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയത് വലിയ വിവാദമായിരുന്നു. കേസുകള്‍ വിഭജിച്ച്‌ നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു വാര്‍ത്താ സമ്മേളനം.

അസം സ്വദേശിയാണ് ഗൊഗോയി. 2001ല്‍ ഗുവാഹത്തി ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ഗൊഗോയി പഞ്ചാബ്-ഹരിയാന ഹൈകോടതിയിലും ജഡ്ജിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2011-ല്‍ പഞ്ചാബ്-ഹരിയാന ഹൈകോടതിയുടെ ചീഫ് ജസ്റ്റിസായി. തൊട്ടടുത്തവര്‍ഷമാണ് സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചത്. 2019 നവംബര്‍ 17 നാണ് ഗൊഗോയി വിരമിച്ചത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.