ഒരു മുഖ്യധാര പെന്തെകൊസ്തു സഭയുടെ കുട്ടി നേതാക്കൾ യുവജനങ്ങളെ എങ്ങോട്ട് നയിക്കുന്നു? ഇതെഴുതുമ്പോൾ ആരും മാധ്യമ പ്രവർത്തനത്തെ വളച്ചൊടിച്ചു എന്ന് കരുതേണ്ട. ഇന്ത്യ പെന്തക്കോസ്തു ദൈവ സഭയുടെ യുവജന വിഭാഗം കഴിഞ്ഞ ദിവസം നടത്തിയ മീറ്റിംഗിൽ ഒരു അതിഥി ശ്രദ്ധേയനാണ്. ആർക്കും ആരെയും അതിഥി ആയി ക്ഷണിക്കാം അതും, എന്റെ വിഷയം അല്ല എന്നാൽ, കുറഞ്ഞത് അതിനു എന്തെങ്കിലും ഒരു യോഗ്യത…. ഇന്ത്യാ പെന്തക്കോസ്തു സഭയുടെ കൺവൻഷനിൽ കണ്ടത് ഞെട്ടിക്കുന്ന സംഭങ്ങൾ ആയിരുന്നു. ഓൺലൈൻ മാധ്യമങ്ങൾ പുറത്തുവിട്ട ഞെട്ടിക്കുന്ന വാർത്തകൾക്കു പുറകെയാണ് തികച്ചും മദ്യപാനിയായ ഒരാൾ കൺവൻഷൻ സ്റ്റേജിൽ കണ്ടത്. അതും പെന്തക്കോസ്ത് യുവജനങ്ങൾക്ക് ക്ലാസ് എടുക്കാൻ…ഇത് അദ്ദേഹത്തെ സംബന്ധിച്ചു പുത്തരിയല്ല. അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യം ആണ്,ഞാൻ അത് ചോദ്യം ചെയ്യുന്നുമില്ല. എന്നാൽ ഇവരെ വിലക്കെടുത്ത് ഐപിസി സ്റ്റേജിൽ കൊണ്ടുവന്നതിന്റെ പിന്നിലെ ഗൂഢ ഉദ്ദേശം എന്താണ് സുധിക്ക് മറപിടിക്കാനോ ?അതോ ഐപിസിയുടെ തട്ടിപ്പിക്കുകൾക്കു മറപിടിച്ചു സന്തോഷിപ്പിക്കാനോ അതോ ഇവിടെയും നാരദയുടെ വിലപേശൽ നടന്നോ ? എന്തായാലും ഐപിസി യുടെ യുവജന വിഭാഗം ഇത്രയും അധഃപതിച്ചതിൽ അതിശയോക്തിയില്ല 92 വർഷം നടക്കാത്ത പലതും ഇന്നലെ നടന്നു മദ്യപിക്കുന്നവർ സ്റ്റേജിൽ, നീ മദ്യപിചിട്ടാണോടാ ” എന്ന് ചോദിച്ചു കൂട്ട തല്ലു….ഇതിനിടയിൽ ഒടുവിൽ കണ്ണീർകയം പോലെ മരണം,പൊതുദർശനം… ഇടനെഞ്ചിൽ അല്പം എങ്കിലും മനഃസാക്ഷിയുണ്ടേൽ സ്വയം ചോദിക്കു, ഈ സഭയുടെ പോക്ക് എങ്ങോട്ടാ…. ഇതിലും നല്ലതു വല്ല സിനിമ അഭിനയിക്കുന്നവർ ആയിരുന്നു. കാരണം അതിൽ മദ്യപാനികൾ അല്ലാത്തവരും ഉണ്ട് ..സുധി നയിക്കുന്ന യുവജനം പെരുവഴിയിൽ തന്നെ.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.