മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും എം ശിവശങ്കറിനെ പുറത്താക്കി

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും എം ശിവശങ്കറിനെ പുറത്താക്കി
July 07 17:43 2020 Print This Article

തിരുവനന്തപുരം; സ്വര്‍ണക്കടത്ത് കേസില്‍ കുറ്റാരോപിതനായ എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്താക്കി. മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായതോടെയാണ് നടപടി. പകരം മുന്‍ കണ്ണൂര്‍ കളക്ടറായിരുന്ന മിര്‍ മുഹമ്മദിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചു. സ്പ്രിംക്‌സര്‍ വിവാദത്തിലും ഇതേ എടി സെക്രട്ടറി പ്രതിക്കൂട്ടിലീയിരുന്നു.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കിയതോടെ ഒരു വര്‍ഷത്തെ അവധിക്ക് എം ശിവശങ്കര്‍ അപേക്ഷിച്ചെങ്കിലും പിന്നാലെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തെ ഐടി സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി.

ഇന്നലെ യുഎഇ കോണ്‍സുലേറ്റിലേക്കെന്ന പേരില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്കും ശിവശങ്കറിനും ബന്ധമുള്ളതായി കണ്ടെത്തിയതോടെയാണ് കര്‍ശന നടപടി. ശിവശങ്കറിന് സ്വര്‍ണ്ണക്കടത്തു സംഘവുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നതോടെ സര്‍ക്കാരും പാര്‍ട്ടിയും പ്രതിരോധത്തിലായി. ഇതോടെ കടുത്ത നടപടി എടുക്കാന്‍ മുഖ്യമന്ത്രിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായി.

2011 ബാച്ച്‌ ഐഎഎസ് ഉദ്യോഗസ്ഥനായ മിര്‍ മുഹമ്മദ് 2016 മുതല്‍ മൂന്ന് കണ്ണൂര്‍ കളക്ടറായി ജോലി ചെയ്തിരുന്നു. നിലവില്‍ ശുചിത്വ മിഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് ഇദ്ദേഹം.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.