മുംബൈയില്‍ നടപ്പാലം തകര്‍ന്ന് ആറ് പേര്‍ മരിച്ചു

മുംബൈയില്‍ നടപ്പാലം തകര്‍ന്ന് ആറ് പേര്‍ മരിച്ചു
March 15 10:15 2019 Print This Article

മും​ബൈ: മും​ബൈ ഛത്ര​പ​തി ശി​വ​ജി മ​ഹാ​രാ​ജ് ടെ​ര്‍​മി​ന​സ് (സി​എ​സ്‌എം​ടി) റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പം ന​ട​പ്പാ​ലം ത​ക​ര്‍​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ആ​റാ​യി. മ​രി​ച്ച​വ​രി​ല്‍ മൂ​ന്നു പേ​ര്‍ സ്ത്രീ​ക​ളാ​ണ്. അ​പ​ക​ട​ത്തി​ല്‍ 33 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യ​ട​ക്കം സം​ഭ​വ​സ്ഥ​ല ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​വ​രി​ക​യാ​ണ്.

ഛത്രപതി ശിവജി ടെര്‍മിനസ് (സി എസ് എം ടി) റെയില്‍വേ സ്റ്റേഷനു സമീപത്തെ നടപ്പാലമാണ് വൈകിട്ടോടെ തകര്‍ന്നുവീണത്. പാലത്തില്‍ നല്ല തിരക്കുണ്ടായിരുന്ന സമയത്താണ് ദുരന്തമുണ്ടായത്. മരിച്ചവരില്‍ രണ്ടുപേര്‍ ഇവിടുത്തെ ജി ടി ആശുപത്രിയിലെ വനിതാ ജീവനക്കാരാണ്.

റെയില്‍വേ പ്ലാറ്റ്‌ഫോമിനെയും ബി ടി പാതയെയും ബന്ധിപ്പിക്കുന്നതാണ് നടപ്പാലം. ചിലര്‍ തകര്‍ന്ന പാലത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. പാലത്തില്‍ രാവിലെ അറ്റകുറ്റപ്പണി നടന്നിരുന്നുവെങ്കിലും ഇതിലൂടെയുള്ള യാത്ര വിലക്കിയിരുന്നില്ല. സംഭവത്തെ തുടര്‍ന്ന് സമീപ റോഡില്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മുംബൈയിലെ അന്ദേരിയില്‍ നടപ്പാലം തകര്‍ന്നതിനെ തുടര്‍ന്ന് 44 പാലങ്ങളുടെ സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ടിരുന്നുവെങ്കിലും അതില്‍ സി എസ് എം ടി ബ്രിഡ്ജ് ഉള്‍പ്പെട്ടിരുന്നില്ല. കനത്ത മഴയെ തുടര്‍ന്നാണ് അന്ദേരിയിലെ 40 വര്‍ഷം പഴക്കമുള്ള പാലം തകര്‍ന്നു വീണത്.

 

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.