മുംബൈ: മുംബൈയില്‍ കനത്ത മഴ. നഗരം മുഴുവന്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ഓഫീസുകള്‍ അടച്ചിട്ടിരിക്കുകയാണ്. പത്തുമണിക്കൂറായി തുടരുന്ന മഴയില്‍ റോഡുകളെല്ലാം വെള്ളത്തില്‍ മുങ്ങി. നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് മുംബൈ നഗരത്തിലും സമീപ ജില്ലകളിലും രണ്ടുദിവസത്തേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
മുംബൈക്ക് പുറമെ താനെ, പുണെ, റായ്ഗഡ്, രത്നഗിരി എന്നീ ജില്ലകളില്‍ കനത്ത മഴ പെയ്യുമെന്ന് കാലവസ്ഥ നിരീക്ഷണ േകന്ദ്രം മുന്നറിയിപ്പ് നല്‍കി.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അവശ്യ സര്‍വിസുകള്‍ ഒഴികെ എല്ലാത്തിനും അവധി പ്രഖ്യാപിച്ചു. മുംബൈ നഗരത്തിലെ ഓഫിസുകളും അടക്കുകയും ചെയ്തു. മുംബൈ നഗരത്തില്‍ തിങ്കളാഴ്ച രാവിലെ എട്ടുമുതല്‍ ചൊവ്വാഴ്ച രാവിലെ ആറുവരെ 230.06 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. ഇതോടെ പ്രദേശം മുഴുവന്‍ വെള്ളം കയറുകയായിരുന്നു.
മഹാരാഷ്ട്രയുടെ തീരപ്രദേശങ്ങളില്‍ മൂന്നു ദിവത്തേക്ക് കനത്ത കാറ്റ് വീശുമെന്നും മുന്നറിയിപ്പ് നല്‍കി. കുറച്ചുവര്‍ഷങ്ങളായി മുംബൈ നഗരം കനത്ത മഴയില്‍ സ്ഥിരമായി വെള്ളത്തില്‍ മുങ്ങാറുണ്ട്. ജൂണ്‍, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് ഇവിടെ വെള്ളപ്പൊക്കം പതിവ്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.