മാലദ്വീപില്‍ നിന്നുള്ള 698 യാത്രക്കാരുമായി കപ്പല്‍ കൊച്ചിയിലെത്തി

മാലദ്വീപില്‍ നിന്നുള്ള 698 യാത്രക്കാരുമായി കപ്പല്‍ കൊച്ചിയിലെത്തി
May 10 12:05 2020 Print This Article

കൊച്ചി: മാലദ്വീപില്‍നിന്നുള്ള 698 യാത്രക്കാര്‍ ഞായറാഴ്ച കൊച്ചിയുടെ തീരമണഞ്ഞു. 440 മലയാളികള്‍ ഉള്‍പ്പെടെ 20 സംസ്ഥാനത്തെ യാത്രക്കാരുമായി നാവികസേനാ കപ്പല്‍ ഐഎന്‍എസ് ജലാശ്വ രാവിലെ 9.30ന് കൊച്ചി തുറമുഖത്തെ സാമുദ്രിക ക്രൂയിസ് ടെര്‍മിനലില്‍ എത്തി.

വിശദമായ പരിശോധന തുറമുഖത്തുണ്ടാകും. രോഗലക്ഷണങ്ങള്‍ ഉള്ളവരെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റും. മറ്റുള്ളവരെ അതാത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ എറണാകുളത്തെ നിരീക്ഷണ കേന്ദ്രത്തിലായിരിക്കും 14 ദിവസത്തേക്ക് കഴിയേണ്ടത്. പ്രത്യേക പരിഗണനാ ലിസ്റ്റിലുള്ളവരെ പ്രത്യേക സജ്ജമാക്കിയ കാറില്‍ വീടുകളിലേക്ക് അയക്കും. യാത്രക്കാരില്‍ ആര്‍ക്കും ഇതുവരെ കോവിഡ് ലക്ഷണങ്ങളില്ല. യാത്രക്കാരില്‍ 19 ഗര്‍ഭിണികളും 14 കുട്ടികളുമുണ്ട്.

മലയാളികള്‍ കഴിഞ്ഞാല്‍ തമിഴ്നാട്ടില്‍നിന്നുള്ളവരാണ് കൂടുതല്‍– 187 പേര്‍. ആന്ധ്രപ്രദേശ് (8), അസം (1), ഡല്‍ഹി (4), ഗോവ (1), ഹരിയാന (3), ഹിമാചല്‍പ്രദേശ് (3), ജാര്‍ഖണ്ഡ് (2), കര്‍ണാടക (8), ലക്ഷദ്വീപ് (4), മധ്യപ്രദേശ് (2), മഹാരാഷ്ട്ര (3), ഒഡിഷ (2), പുതുച്ചേരി (2), രാജസ്ഥാന്‍ (3), തെലങ്കാന (9), ഉത്തര്‍പ്രദേശ് (2), ഉത്തരാഖണ്ഡ് (7 ), പശ്ചിമബംഗാള്‍ (7 ) എന്നിങ്ങനെയാണ് മറ്റുള്ളവര്‍.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.