മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ തിരെഞ്ഞെടുപ്പിൽ എസ്എഫ്‌ഐക്ക് വിജയം

മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ തിരെഞ്ഞെടുപ്പിൽ എസ്എഫ്‌ഐക്ക് വിജയം
October 10 19:50 2018 Print This Article

മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ തിരെഞ്ഞെടുപ്പിൽ തുടർച്ചയായി 18ാം തവണയും എസ്എഫ്‌ഐക്ക്.

നിഖിൽ എസ് നായരാണ് ചെയർമാൻ. സായ് കൃഷ്ണ ജനറൽ സെക്രട്ടറി. 27 സീറ്റുകളിലേക്ക്‌ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ 25 സീറ്റുകളിലും എസ്‌എഫ്‌ഐ സ്ഥാനാർഥികൾ വിജയിച്ചു.

കെഎസ്‌യു‐എംഎസ്‌എഫ്‌ സഖ്യത്തെ പരാജയപ്പെടുത്തിയാണ്‌ എസ്‌എഫ്‌ഐയുടെ വിജയം. കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെയും ആലപ്പുഴ ജില്ലയിലെ കുട്ടനാട്‌ താലൂക്കിലെയും കോളേജുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 257 കൗൺസിലർമാരാണ്‌ സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിൽ വോട്ട്‌ ചെയ്‌തത്‌.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.