മതേതര എഴുത്തുകാര്‍ക്ക് ഗൗരി ലങ്കേഷിന്റെ ഗതി വരും: ശശികല

മതേതര  എഴുത്തുകാര്‍ക്ക്  ഗൗരി ലങ്കേഷിന്റെ  ഗതി വരും: ശശികല
September 10 17:36 2017 Print This Article

പറവൂര്‍: മതേതര എഴുത്തുകാര്‍ക്കെതിരേ ഭീഷണിയുമായി ഹിന്ദുഐക്യവേദി നേതാവ് ശശികല. മതേതര എഴുത്തുകാര്‍ ആയുസ്സിനുവേണ്ടി സമീപത്തുള്ള ശിവക്ഷേത്രത്തില്‍ പോയി മൃത്യുഞ്ജയ ഹോമം നടത്തുക. അല്ലെങ്കില്‍ നിങ്ങള്‍ക്കും ഗൗരി ലങ്കേഷിന്റെ ഗതിയുണ്ടാവുമെന്നാണ് ശശികലയുടെ ഭീഷണി. കഴിഞ്ഞ ദിവസം പറവൂരില്‍ ഹിന്ദുഐക്യവേദി നടത്തിയ പൊതുയോഗത്തിലായിരുന്നു ഭീഷണി മുഴക്കിയത്.

ഇവിടത്തെ മതേതരവാദികളായ എഴുത്തുകാരോട് പറയാനുള്ളത് ഇതാണ്. മക്കളെ നിങ്ങള്‍ക്ക് ആയുസ് വേണമെങ്കില്‍ മൃത്യുഞ്ജയഹോമം നടത്തിക്കോളിന്‍. എപ്പഴാ, എന്താ വരികയെന്ന് പറയാന്‍ ഒരു പിടുത്തം ഉണ്ടാവില്ല. ഇത് ഓര്‍ത്ത് വയ്ക്കണമെന്ന് പറയുകയാണ്. മൃത്യുഞ്ജയഹോമം അടുത്തുള്ള ഏതെങ്കിലും ശിവക്ഷേത്രത്തില്‍ പോയി ചെയ്തോളൂ. അല്ലെങ്കില്‍ ഗൗരിമാരെ പോലെ നിങ്ങളും ഇരകളാക്കപ്പെടാം ഇതായിരുന്നു ശശികലയുടെ വാക്കുകള്‍.

ഒരു പ്രമുഖചാനലാണ് ശശികലയുടെ വീഡിയോദൃശ്യങ്ങളടക്കം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വി.ഡി സതീശനടക്കമുള്ളവര്‍ ശശികലയ്ക്കെതിരേ രംഗത്തുവന്നു. സംഭവം നടന്ന് ഇത്രയായിട്ടും ശശികലയുടെ വിദ്വേഷപ്രസംഗത്തിനെതിരേ പൊലിസ് യാതൊരു നടപടിയും കൈകൊണ്ടില്ലെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

എന്നാല്‍, പ്രസംഗത്തിന്റെ വീഡിയോ ശേഖരിച്ചിട്ടുണ്ടെന്നും ഇവ പരിശോധിച്ച്‌ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും പറവൂര്‍ പൊലിസ് അറിയിച്ചു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.