ഭീഷണി അവഗണിച്ചുകൊണ്ട് പിണറായി വിജയന്‍ മംഗളൂരുവിലെത്തി

ഭീഷണി  അവഗണിച്ചുകൊണ്ട്  പിണറായി വിജയന്‍  മംഗളൂരുവിലെത്തി
February 25 12:25 2017 Print This Article
വര്‍ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം എന്നാണ് മുഖ്യമന്ത്രി പറയുന്നത്. പി ണറായി വിജയന് ആവേശ്വജ്ജല സ്വീകരണമാണ് അവിടെ ലഭിച്ചത്. ഇന്ന് ഇവിടെ രണ്ടുചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കും. പകല്‍ 11ന് കന്നട ദിനപത്രമായ വാര്‍ത്തഭാരതിയുടെ കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനം പിണറായി നിര്‍വഹിക്കും. ഉച്ചയ്ക്ക് ശേഷം മതസൌെഹാര്‍ദ സന്ദേശമുയര്‍ത്തി സിപിഐ എം സംഘടിപ്പിക്കുന്ന ഐക്യതാ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനംചെയ്യും. ഉച്ചയ്ക്ക് 2.30നാണ് ആയിരങ്ങള്‍ അണിനിരക്കുന്ന റാലി ആരംഭിക്കുന്നത്. മൂന്നരയോടെ നെഹ്റു മൈതാനത്ത് പൊതുസമ്മേളനം തുടങ്ങും. സംസ്ഥാന സെക്രട്ടറി ജി വി ശ്രീറാം റെഡ്ഡി അധ്യക്ഷനാകും. മംഗളൂരു കോര്‍പറേഷന്‍ പരിധിയില്‍ പൊലീസ് കമീഷണര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനിയാഴ്ച രാവിലെ ആറുമുതല്‍ ഞായറാഴ്ച വൈകിട്ട് ആറുവരെയാണ് നിരോധനാജ്ഞ. മതസൌെഹാര്‍ദ റാലിയെ നിരോധനാജ്ഞയില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.
  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.