by Vadakkan | 12 February 2017 10:19 AM
ചെന്നൈ : പനീർസെൽവത്തിനു പിന്തുണ വർധിച്ചുവരുന്ന സാഹചര്യത്തിൽ വേഗം നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഗവർണർ സി.വിദ്യാസാഗർ റാവുവിന് ശശികലയുടെ കത്ത്. തമിഴ്നാടിന്റെ നന്മയ്ക്കായി വേഗം നടപടി വേണം, ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണം– കത്തിലൂടെ ശശികല ആവശ്യപ്പെട്ടു. അതിനിടെ, ഗവർണറുമായി ഇന്ന് കൂടിക്കാഴ്ചയ്ക്ക് ശശികല സമയവും ചോദിച്ചിട്ടുണ്ട്. കൂടുതൽ നേതാക്കൾ പനീർസെൽവത്തിനു പിന്തുണ പ്രഖ്യാപിച്ച് കൂറുമാറുന്ന സാഹചര്യത്തിലാണ് ശശികലയുടെ നീക്കം. വിദ്യാഭ്യാസമന്ത്രിയും ശശികലയ്ക്ക് ഒപ്പവുമുണ്ടായിരുന്ന കെ. പാണ്ഡ്യരാജൻ പനീർസെൽവത്തിനു പിന്തുണ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് വേഗം നടപടി വേണമെന്ന് ആവശ്യപ്പെട്ട് ശശികല രംഗത്ത് എത്തിയിരിക്കുന്നത്. രണ്ട് എംപിമാരും ഇപ്പോൾ പനീർസെൽവത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടുതൽ കൊഴിഞ്ഞുപോകലുകൾ തടഞ്ഞ് ഭരണം പിടിക്കാനാണ് ശശികല ഇപ്പോൾ തിരക്കിട്ട നീക്കങ്ങൾ നടത്തുന്നത്.
Source URL: https://padayali.com/%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b6%e0%b4%b6%e0%b4%bf%e0%b4%95%e0%b4%b2-%e0%b4%b5%e0%b5%88%e0%b4%95%e0%b4%bf%e0%b4%af/
Copyright ©2024 Padayali unless otherwise noted.