ഭീഷണിപ്പെടുത്തി വായടപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് മുഖ്യമന്ത്രി.

ഭീഷണിപ്പെടുത്തി വായടപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് മുഖ്യമന്ത്രി.
July 22 10:58 2017 Print This Article

ഭീഷണിപ്പെടുത്തി ആരുടെയെങ്കിലും വായടപ്പിക്കാൻ നോക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തി ലാണ് മുഖ്യമന്ത്രി.

സ്വതന്ത്രമായി അഭിപ്രായം പറയുന്നവര്‍ക്കെതിരായ ഭീഷണി സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എഴുത്തുകാരന്‍ കെപി രാമനുണ്ണിയെയും എഴുത്തുകാരിയും കേരളവര്‍മ കോളേജിലെ മലയാളം അധ്യാപികയുമായ ദീപ നിശാന്തിനെയും മതമൗലികവാദികള്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭീഷണിപ്പെടുത്തി ആരുടെയെങ്കിലും വായടപ്പിക്കാന്‍ നോക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തി ലാണ് ജീവിക്കുന്നതെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

സ്വതന്ത്രമായി അഭിപ്രായം പറയുന്ന സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കു ന്നവര്‍ക്ക് എതിരെയുള്ള അതിക്രമങ്ങളും ഭീഷണിയും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഭീഷണിപ്പെടുത്തി ആരുടെയെങ്കിലും വായടപ്പിക്കാൻ നോക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ് ജീവിക്കുന്നത്. സ്വതന്ത്രമായി അഭിപ്രായം പറയുന്ന സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വർക്കെതിരെയുള്ള അതിക്രമങ്ങലും ഭീഷണിയും സർക്കാർ കണ്ടില്ലെന്ന് നടിക്കില്ല. സാംസ്ക്കാരിക പ്രവർത്തകർ, എഴുത്തുകാർ, എന്നിവരുടെ നിലപാടുകളിൽ പലപ്പോഴും വ്യത്യസ്ത വീക്ഷണമുള്ളപ്പോൾപ്പോലും അവരോട് ആദരവും സഹിഷ്ണതയും പുലർത്തിയ പാരമ്പര്യമാണ് നമ്മുടെ നാടിനുള്ളത്. പൊതുസമൂഹത്തിൽ പുരോഗമന നിലപാട് സ്വീകരിക്കുന്നവരെയും വ്യത്യസ്ത സാമൂഹ്യ വിഷയങ്ങളിൽ സ്വതന്ത്ര നിലപാട് എടുക്കുന്നവരെയും സമൂഹമാധ്യമങ്ങളി ലൂടെ അപകീർത്തിപ്പെടുത്തുകയും അവർക്ക് നേരെ വധഭീഷണി ഉയർത്തുന്നതും ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്നതും അംഗീകരിക്കില്ല. അത്തരം പരാതികളിൽ ശക്തമായ നടപടി സ്വീകരിക്കും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.