ലണ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നതില്‍ എതിര്‍പ്പുമായി സ്പീക്കര്‍ ജോണ്‍ ബെര്‍കോ. വര്‍ഗീയതക്കും ലിംഗ വിവേചനത്തിനും എതിരായ പാര്‍ലമെന്റിന്റെ പ്രഖ്യാപിത നിലപാടുകളാണ് ട്രംപിനെ എതിര്‍ക്കാനുള്ള കാരണം. ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നതിനെ വിലക്കണമെന്ന് അധോസഭാ സ്പീക്കര്‍ ജോണ്‍ ബെര്‍കോ ആവശ്യപ്പെട്ടു.
എന്നാല്‍, യു.എസുമായുള്ള രാജ്യത്തിന്റെ ബന്ധത്തെ മാനിക്കുന്നതായും നയതന്ത്രത്തിന് എതിരല്ലെന്നു അധോസഭാ സ്പീക്കര്‍ ആയ ജോണ്‍ ബെര്‍ക്കോ വ്യക്തമാക്കി.
ട്രംപിനുള്ള ക്ഷണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 18 ലക്ഷം പേര് ഒപ്പിട്ട ഭീമന് ഹരജി ഫെബ്രുവരി 20ന് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യാനിരിക്കുകയാണ്. പാര്‍ലമെന്റില്‍ ആരെല്ലാം സംസാരിക്കണമെന്ന് തീരുമാനിക്കുന്ന മൂന്നു പേരില്‍ മൂന്നംഗങ്ങളില്‍ ഒരാളാണ് സ്പീക്കര്‍.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.