ബോട്ടിങ്ങിനു പോയ യൂവാവ്‌ ഹ്യുസ്റ്റണിൽ മുങ്ങി മരിച്ചു.

ബോട്ടിങ്ങിനു പോയ യൂവാവ്‌ ഹ്യുസ്റ്റണിൽ മുങ്ങി മരിച്ചു.
August 05 19:12 2018 Print This Article

ഹ്യുസ്റ്റൻ : സുഹൃത്തുക്കൾക്കൊപ്പം ബോട്ടിങ്ങിനു പോയ ഹ്യുസ്റ്റണിൽ സ്ഥിരതാമസമാക്കിയ ജിനു ജോസഫ് കാറ്റുവീട്ടിലാണ് കാണാതായത്.

കൂട്ടുകാർക്ക് ഒപ്പം ബോട്ടിൽ ഉണ്ടായിരുന്ന ജിനുവിനെ ഒരു സെൽഫി എടുക്കുന്നതിനിടയിൽ കാണാതാവുകയായിരുന്നു എന്നാണ് കൂടെയുള്ളവർ പറയുന്നത്. ബോട്ടിലെ ലൈറ്റ് കേടായതിനാൽ അതു റിപ്പയർ ചെയ്യുന്നതിന്റെ ഇടയിൽ ശാന്തമായി കിടന്ന തടാകത്തിൽ യാതൊരുവിധ ശബ്ദവും ഇല്ലാതെയാണ് ജിനുവിനെ കാണാതായത് എന്ന് കൂട്ടുകാർ പറയുന്നു.

ശനിയാഴ്ച്ച ഉച്ചയോടെ ബോഡി കണ്ടെടുത്തു. ഈ അപകടം എങ്ങനെ സംഭവിച്ചു എന്നതിൽ യാതൊരു വ്യക്തതയും ആർക്കും ഇല്ലാത്തതിനാൽ വിശദമായി പോലീസ് റിപ്പോർട്ട് വന്നതിനു ശേഷം സംസ്കാരം കേരളത്തിൽ. ജിനു ജോസഫ് വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവും ആണ്.
ഭാര്യ ഫിന്‍സി പൂഴിക്കോല്‍ മണലേല്‍ കുടുംബാംഗമാണ്. മക്കള്‍ : അലോവ് , അലോണ , അലോഷ് . മൃതദേഹം ഹൂസ്റ്റണ്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരികയാണ് . ആട്ടോപ്‌സിക് ശേഷം സംസ്കാരം നാട്ടില്‍ നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നതെന്നു ബന്ധുവായ ബെന്നി തോമസ് അറിയിച്ചു .

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബെന്നി തോമസ് 847 528 0492

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.