ബെയ്റൂട്ടില്‍ വന്‍ സ്ഫോടനം, 15 പേര്‍ മരിച്ചു 100 ലേറെ പേര്‍ക്ക് ഗുരുതര പരിക്ക്

by Vadakkan | 4 August 2020 11:48 PM

ബെയ്‌റൂത്ത്: ലെബനോന്‍ തലസ്ഥാന നഗരിയായ ബെയ്‌റൂത്തില്‍ ഉഗ്ര സ്‌ഫോടനം. ബെയ്‌റൂത്ത് തുറമുഖത്തിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് കനത്ത നാശനഷ്ടമാണ് ഉണ്ടായത്. നിരവധി പേര്‍ അപകടത്തില്‍പ്പെട്ടെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കുന്നത്. നിരവധി ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നു.

സ്ഫോടനത്തില്‍ പതിന‌ഞ്ച് പേര്‍ മരണപ്പെടുകയും. നൂറിലേറെ പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാഥമിക റിപ്പോര്‍ട്ട്. ഒന്നിലേറെ സ്ഫോടനങ്ങളുണ്ടായതായാണ് ലഭിക്കുന്ന വിവരങ്ങള്‍.  പരിക്കേറ്റവരില്‍ രണ്ട് ഇന്ത്യക്കാരെന്നും റിപ്പോര്‍ട്ടുകള്‍. പടക്ക ഗോഡൗണിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ലെബനനിലെ ചില മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.സ്ഫോടനം എങ്ങനെ നടന്നുവെന്നതില്‍ വ്യക്തത വന്നിട്ടില്ല.

അതേസമയം സ്ഫോടനത്തില്‍ പങ്കില്ലെന്ന് ഇസ്രായേല്‍ അറിയിച്ചു. മുന്‍ പ്രധാനമന്ത്രി റെഫിക്ക് അല്‍ഹരീരിയുടെ കൊലപാതകത്തിന്റെ വിധി വരാനിരിക്കെയാണ് സ്ഫോടനം. സ്ഫോടനത്തില്‍ നിരവധി ആശുപത്രികള്‍ക്ക് കേടുപാടുകളുണ്ടായിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

please pray for Lebanon pic.twitter.com/OBfDruGJVf[1]

— lia (@riykgs) August 4, 2020[2]

Endnotes:
  1. pic.twitter.com/OBfDruGJVf: https://t.co/OBfDruGJVf
  2. August 4, 2020: https://twitter.com/riykgs/status/1290695192446734336?ref_src=twsrc%5Etfw

Source URL: https://padayali.com/%e0%b4%ac%e0%b5%86%e0%b4%af%e0%b5%8d%e0%b4%b1%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%ab%e0%b5%8b%e0%b4%9f/