ബംഗളൂരു സോളാര്‍ കേസ്: ഉമ്മന്‍ ചാണ്ടി കുറ്റവിമുക്തന്‍

ബംഗളൂരു സോളാര്‍ കേസ്: ഉമ്മന്‍ ചാണ്ടി കുറ്റവിമുക്തന്‍
October 07 17:08 2017 Print This Article

ബംഗളൂരു: ബംഗളൂരുവിലെ വ്യവസായി എം. കെ കുരുവിള നല്‍കിയ സോളാര്‍ കേസില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കി. ബംഗളൂരു സിറ്റി സിവില്‍ കോടതിയാണ് വിധി പറഞ്ഞത്. കേസിലല്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്​ ഉമ്മന്‍ ചാണ്ടി നല്‍കിയ ഹര്‍ജിയിലാണ് കോടതി സുപ്രധാനവിധി പുറപ്പെടുവിച്ചത്.

നാനൂറ് കോടിയുടെ സോളാര്‍ പദ്ധതിയുടെ പേരില്‍ ഉമ്മന്‍ചാണ്ടിയുടെ ബന്ധുവുള്‍പ്പെടെയുളളവര്‍ ഒന്നരക്കോടിയോളം രൂപ തട്ടിയെന്നാണ് കേസ്. നേരത്തെ ഈ കേസില്‍ ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെയുളള പ്രതികള്‍ പിഴയടക്കണമെന്ന് കോടതി വിധിച്ചിരുന്നു. എന്നാല്‍, തന്‍റെ ഭാഗം കേള്‍ക്കാതെയാണ് വിധിയെന്നും വീണ്ടും വാദം കേള്‍ക്കണമെന്നുമുളള ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം പിന്നീട് കോടതി അംഗീകരിക്കുകയായിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.