ഫേസ്ബുക്കിലൂടെ വ്യാജ പ്രചരണം നടത്തുന്നവര്‍ ഇനി കോടികള്‍ പിഴ നല്‍കേണ്ടി വരും !

ഫേസ്ബുക്കിലൂടെ വ്യാജ പ്രചരണം നടത്തുന്നവര്‍ ഇനി കോടികള്‍ പിഴ നല്‍കേണ്ടി വരും !
February 07 15:20 2017 Print This Article

കള്ളക്കഥകളും വ്യാജവാര്‍ത്തകളും ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ഇനി എട്ടിന്റെ പണി കിട്ടും.

വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ ഇനി മുതല്‍ പിഴ ശിക്ഷ നല്‍കേണ്ടിവരും. പങ്കുവെയ്ക്കപ്പെടുന്ന ഓരോ വ്യാജ വാര്‍ത്തക്കും ഇനി മുതല്‍ കോടികളായിരിക്കും പകരം നല്‍കേണ്ടി വരുന്നത്. ജര്‍മ്മനിയാണ് ഈ കടുത്ത നിലപാടുമായി രംഗത്ത് വന്നത്.

ഫേസ്ബുക്കില്‍ പ്രസിദ്ധീകരിക്കുകയും അതിനു ശേഷം അടിസ്ഥാനരഹിതമാണെന്നറിഞ്ഞിട്ടും നീക്കം ചെയ്യാതിരിക്കുകയും ചെയ്യുന്ന ഓരോ വ്യാജവാര്‍ത്തയ്ക്കും അഞ്ച് ലക്ഷം യൂറോയാണ് (ഏകദേശം 3.5 കോടി രൂപ) പിഴയായി ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ജര്‍മ്മന്‍ സോഷ്യല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി ചെയര്‍മാന്‍ തോമസ് ഓപ്പെര്‍മാനാണ് ഇക്കാര്യം അറിയിച്ചത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.