പൗരോഹിത്യ വസ്ത്രങ്ങളും പിന്നിലെ ചില സത്യങ്ങളും

പൗരോഹിത്യ വസ്ത്രങ്ങളും പിന്നിലെ ചില സത്യങ്ങളും
October 29 20:24 2017 Print This Article

രണ്ടായിരത്തിപതിനേഴു വർഷങ്ങൾക്ക് മുൻപ് കാൽവറി ക്രൂശിൽ മനുഷ്യരാശിക്കുവേണ്ടി  യാഗമായിത്തീര്‍ന്ന യേശു ക്രിസ്തുവിലൂടെ തന്റെ രക്തത്താലുള്ള വീണ്ടെടുപ്പ് നേടി മക്കളും അവകാശികളും , രാജകീയ പുരോഹിത വര്‍ഗ്ഗവും കൂടിയായി തീര്‍ന്ന ദൈവമക്കൾ അല്ലെ ഇപ്പോഴുള്ളത്.എബ്രായ ലേഖനം നമ്മെ പഠിപ്പിക്കുന്നത്  കർത്താവായ യേശു ക്രിസ്തു പാപത്തെ നീക്കി എന്ന് തന്നെയാണ്.മറ്റൊരു മധ്യസ്ഥന്റെ ആവശ്യവും ഇനി  ഇല്ല. പൗരോഹിത്യ വസ്ത്രം തന്നെ നീക്കി കളഞ്ഞത് വ്യക്തമാണ് താനും. തങ്ങളുടെ രാജാധി രാജാവായ ക്രിസ്തു തങ്ങള്‍ക്കുവേണ്ടി വീണ്ടും വരും എന്ന് പഠിപ്പിച്ചു. അതിനായി കാത്തിരിക്കുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ ജഗരൂഗരും ആയിരുന്നു. അതിനായി എന്ത് വിലകൊടുത്തും പുതിയനിയമ സത്യത്തെ മുറുകെ പിടിച്ചവരുടെ പാരമ്പര്യം ആയിരുന്നു പെന്തക്കോസ്തുകാർക്കുള്ളത്. എന്നാൽ, അടിസ്ഥാന ഉപദേശങ്ങള്‍ കാറ്റില്‍ പറത്തി  അഭിനവ ബിഷപ്പുമാര്‍ കുപ്പായം അണിഞ്ഞപ്പോൾ  ഇവിടെ വിഡ്ഢികളായവർ ആരൊക്കെയാണ് ?

വേദപുസ്തക സത്യങ്ങൾ പ്രസംഗിച്ചവർ  എടുത്തുപറയത്തക്ക മാറ്റങ്ങൾ സമൂഹത്തിൽ നടത്തിയവരും അനേകായിരം പേരെ വിശ്വാസത്തിലേക്ക് നടത്തിയവരുമാണ്. പുതിയ നിയമസഭക്ക് പൗരോഹിത്യ  വസ്ത്രങ്ങൾക്ക് പ്രാധാന്യം കൊടുക്കാതെ ഇരിക്കുമ്പോൾ ഈ വസ്ത്രവും സാമുദായിക ചുറ്റുപാടുകൾ ഉപേക്ഷിക്കുകയും ചെയ്തു സ്നാനപ്പെട്ടു സുവിശേഷകരായി അനേകായിരങ്ങളുടെ മാതൃകയായി തീർന്നവരും ആണ്. എന്നാൽ കെപി യോഹന്നാൻ തുടങ്ങി ഇപ്പോൾ മനു പണിക്കർ വരെ ഉപേക്ഷിച്ചത്, വിട്ടു പോന്നത് ഇപ്പോൾ വീണ്ടും പുരോഹിത വസ്ത്രം എന്ന രീതിയിൽ  എടുത്തണിഞ്ഞപ്പോൾ നാളെയുടെ  ദിനങ്ങളിൽ  ക്രിസ്തുവിനെ തള്ളി പറയുന്ന ദിനം വരും എന്നതിന്റെ സൂചന കൂടിയാണിത്. എന്നാൽ ഇവർക്ക് പറയാനുള്ളത് മറ്റു കാര്യങ്ങൾ ആവും അത് ഇങ്ങനെ അവാനുള്ള സാദ്ധ്യതകൾ.

ഒന്ന്- സമൂഹം ആദരിക്കാൻ എപ്പിസ്കോപ്പൽ  സഭയുടെ അംഗത്വം വേണോ ?

വേണം എന്നാവും.അതോ സാമ്പത്തിക ക്രയ വിക്രയങ്ങൾ നടത്താനുള്ള എളുപ്പ വഴിയാണോ എപ്പിസ്കോപ്പൽ സഭാഗ്വത്വം ?

അതോ സമൂഹത്തിൽ ഇനിയുണ്ടാകാൻ പോകുന്ന പീഡനങ്ങളെ ചെറുക്കാൻ ഇത് ഒരു കുറുക്കു വഴിയാണോ ??

തങ്ങളുടെ സുവിശേഷ പ്രസംഗങ്ങളിൽ കൂടി അനേകരെ വിശ്വാസത്തിലേക്ക് നടത്തിയവരും പഠിപ്പിച്ചവരും അവരുടെ സഭകളിലും  വിശ്വാസികളോടും ഇനി  എന്ത് പറഞ്ഞു  ഉറപ്പിക്കും? അന്ത്യകാലത്തിന്റെ ലക്ഷണങ്ങൾ   പലതും സംഭവിക്കുമ്പോൾ വിശ്വാസം കണ്ടെത്താൻ കഴിയാതെ വരും എന്ന മുന്നറിയിപ്പും നാം ശ്രദ്ധിക്കണം. പിന്നെ എന്തുകൊണ്ട് ഇവർ കൂട് വിട്ടു മാറി ഇപ്പോൾ ആത്മീക ശുശ്രൂഷകൾ വിട്ടു ആംഗ്ലിക്കൻ സഭകളോട് ചേരുവാൻ അവർ സമ്മതിക്കുമോ ?.കെപി യോഹന്നാനെ ഇതുവരെയും സിഎസ് ഐ സഭ അംഗീകരിച്ചിട്ടില്ല. വേദപുസ്തകം പറയുന്നത് അനുസരിച്ചു അഞ്ചു വിധ ശുശ്രൂഷകരെക്കുറിച്ചു പറയുന്നു, ഇവർ അപ്പോസ്തലന്മാർ,പ്രവാചകന്മാർ,ഇടയന്മാർ സുവിശേഷകന്മാർ, ഉപദേഷ്ടക്കന്മാർ ..ഇവർക്ക് സ്ഥാനമാനങ്ങൾ വസ്ത്രത്തിൽ കൂടി  പ്രാധാന്യം കൊടുത്തിരുന്നുവോ ?..രജിസ്ട്രേഷൻ ഉള്ള കത്തോലിക്കാ സഭയിലെ വസ്ത്രങ്ങൾകൊണ്ട് അവരെ ആരെങ്കിലും അക്രമിക്കാതിരുന്നോ ? അതൊരു സംരക്ഷണം ആണോ ?പെന്തക്കോസ്തു സഭകൾക്ക് പ്രധാനമായും സമൂഹത്തിൽ സുരക്ഷിതത്വം കുറവാണ്. കാരണം ഈ ലോകത്തിൽ സംരക്ഷണം കിട്ടില്ല.  അപ്പോൾ ശാരീരികമായ പ്രൊട്ടക്ഷൻ അല്ല. മറിച്ചു സാമ്പത്തിക സുരക്ഷിതത്വവും തന്നെയാണ് ഇതിൽപ്രധാനം. കാരണം ഒരു പെന്തക്കോസ്തു സഭക്കും സഭാ രജിസ്‌ട്രേഷൻ ഇല്ല, പിന്നെ ഉള്ളത് സൊസൈറ്റി ആക്ട് പ്രകാരമേ രജിസ്‌ട്രേഷൻ ഉള്ളു. ഈ സുരക്ഷിതത്വം ആവും ഇവർ ഉദ്ദേശിച്ചതെന്നു തോന്നുന്നു. അപ്പോൾ തന്നെ കേരളത്തിൽ ആദ്യമായി ഇത്തരത്തിൽ പട്ടത്വ സഭയുടെ അംഗത്വം  സ്വതീകരിച്ചവരിൽ കെപി യോഹന്നാനെ ഏതു ആംഗ്ലിക്കൻ സഭയാണ് അംഗീകരിച്ചതെന്നു ചോദ്യം ഉയരുന്നു.

കേരളത്തിൽ അനേക പൗരോഹിത്യ   കൂദാശകളിൽ ബന്ധിക്കപ്പെട്ടു കിടന്നവർ  പട്ടം ഉപേഷിച്ചവർ  അവർ അറിഞ്ഞ സത്യം വിളിച്ചു പറയുമ്പോൾ  പാസ്റ്റർമാർ തിരികെ പോകുന്നത് എന്തിന്റെ തെളിവ് ആണ് ? വേദോപദേശങ്ങളെ ശക്തമായി പിടിച്ച പെന്തക്കോസ്തുകാർ ഇന്ന് അതല്ല സത്യം എന്ന് വിളിച്ചു പറയുന്നതിന്റെ തെളിവാണോ ഈ മടങ്ങിപ്പോക്ക് ?

ദൈവത്തിന്റെ അലയത്തിലെ പുരോഹിതന്മാരാണല്ലോ പുതിയനിയമ വിശ്വാസികൾ അപ്പോൾ പിന്നെ വീണ്ടും പട്ട കുപ്പായം അണിയുന്നത് സ്വാർത്ഥ താല്പര്യങ്ങൾ തന്നെയല്ലേ? സാമ്പത്തിക ക്രമീകരണങ്ങൾ നടത്തുന്നതിന് ഈ എപ്പിസ്കോപ്പൽ അംഗത്വം അവരെ സഹായിക്കും എന്നതിന്റെ തെളിവല്ലേ ഇത്. വേദപുസ്തകാടിസ്ഥാനത്തിൽ ബിഷപ്പ് എന്നത് അധ്യക്ഷൻ എന്ന അർത്ഥമേയുള്ളു. ബിഷപ്പ് എന്നുപറയുമ്പോൾ ഒരു ഹൈറാർക്കിയുടെ ഭാഗം ആയിട്ടല്ലേമറ്റു സഭകൾ കാണുന്നത് ? മേൽപട്ടം പോലെ തന്നെ. എന്നാൽ സഭയുടെ അധ്യക്ഷനെ ബിഷപ്പ് എന്ന് പറയാം. എന്നാൽ ഇതര സഭകളിലെ ബിഷപ്പ് എന്ന് പറയുമ്പോൾ മേലധ്യക്ഷൻ എന്ന് വരുന്നു. ഇവിടെ അധികാര ശ്രേണിയുടെഭാഗമായി വരുമ്പോൾ ആണ് അർത്ഥങ്ങൾക്കു വിത്യാസം വരുന്നത്.

അതല്ലാതെ പട്ടത്വ സ്വീകരണം എന്നല്ല വേദപുസ്തകം പഠിപ്പിക്കുന്നത്. ബിഷപ്പ് എന്ന തലക്കെട്ടു സമൂഹത്തിൽ അംഗീകാരം കിട്ടും എന്നതാണ് ഇതിന്റെ മറ്റൊരു വശം, കാരണം കോടിക്കണക്കിനു ആസ്തിയുള്ള കെപി യുടെ സ്വത്തു നഷ്ടപ്പെട്ടുപോകാതിരിക്കാൻ ഗവൺമെന്റുമായി  ചില  പൊത്തുവരുത്തത്തിന്   എളുപ്പവഴി എപ്പിസ്കൊപ്പൽസി ആണ്  എന്ന തിരിച്ചറിവാണ് കെ.പിയെ ബിഷപ്പിലേക്കു നയിച്ചത് എന്ന് അദ്ദേഹത്തിന്റെ അടുത്ത വൃന്ദങ്ങൾ പറയുകയുണ്ടായി. NGO  ആയാൽ വിദേശ പണം സ്വീകരിക്കാൻ എപ്പിസ്കോപ്പൽ സഭയുടെ മേൽവിലാസം ആണ് എളുപ്പം എന്നതാണ് ഇവരെ ഇത്തരത്തിൽ ബിഷപ്പ് മേൽവിലാസത്തിലേക്കു മാറാൻ കാരണം.

ആയതിനാൽ   സമൂഹത്തിൽ പിടിച്ചു നില്ക്കാൻ ഒരു കുറുക്കു വഴികൂടിയാണ് ഇവർ സ്വീകരിച്ചതെന്നു പറയാതെ വയ്യ. ഇവർ പഠിപ്പിച്ചു നടത്തിയ സമൂഹത്തെ ഇവർ എന്ത് ചെയ്യും? അവർ ഇതേ നിലയിൽ തുടരുമോ അതോ ഇവർ ഉൾപ്പെട്ട പ്രസ്ഥാനങ്ങൾ ഇവരെ തഴയുമോ? ഒരുപാടു ഉത്തരങ്ങൾക്കായി സമൂഹം കാത്തിരിക്കുന്നു. മനു മേനോനെപ്പോലുള്ളവർ ഒരിക്കൽ പെന്തക്കോസ്തിനകത്തു ചില വിപ്ലവങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു. ബാംഗ്ലൂർ പട്ടണത്തിലെ സാറുമ്മാർ പഠിപ്പിച്ച ഫയർ പോളിസി ഇറക്കാൻ കിടന്നു പതിനെട്ടു അടവും നോക്കി. ഇപ്പോൾ ഫയറുകാർ ഒതുങ്ങിയപ്പോൾ ബിഷപ്പുമാർ എഴുന്നേറ്റു. ചുരുക്കത്തിൽ ദൈവ സഭയിൽ  സാത്താൻ താനും വെളിച്ചദൂതന്റെ  വേഷം ധരിച്ചു എന്നതിന്റെ തെളിവാണ്. വിശ്വാസ സമൂഹം ആശങ്കയിലേക്കു പോകണ്ട എന്നതാണ് മുഖ്യധാരാ സഭകളുടെ നേതൃത്വം പറയുന്നത്. എന്തായലും തിരുവചനം മാത്രമാണ് ഏക പ്രമാണം അതനുസരിച്ചു അറിഞ്ഞ സത്യത്തിൽ നിലകൊള്ളുക എന്നതു വിശ്വാസ സമൂഹം എടുക്കേണ്ടിയ തീരുമാനം ആണ്. സത്യ വചനത്തിൽ ഉറച്ചു നിൽപ്പാൻ വിശ്വാസികൾ മനസുകാണിക്കണം….

 

ബീനാ എബ്രഹാം

 

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.