അബൂദബി: കൊച്ചിയിലേക്ക് 179 മലയാളികളായ യാത്രക്കാരുമായി അബൂദബിയില്‍നിന്നും വിമാനം പുറപ്പെട്ടു. ഈ വിമാനം രാത്രി 10.30 ഓടെ കൊച്ചിയിലെത്തും.
ആരോഗ്യ പരിശോധനക്ക് ശേഷമാണ് ബോര്‍ഡിങ് പാസ് നല്‍കിയത്. ദുബൈയില്‍നിന്നും കരിപ്പൂരിലേക്കുള്ള വിമാനവും യാത്രതിരിച്ചു. 177 പേരാണ് ഈ വിമാനത്തിലുണ്ടാകുക. ഇന്ന് ഉച്ചക്കാണ് രണ്ടു വിമാനങ്ങളും യു.എ.ഇയിലേക്ക് പുറപ്പെട്ടത്. യാത്രക്കാരില്‍ ആര്‍ക്കും കോവിഡ് ലക്ഷണങ്ങളില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ദുബൈ വിമാനത്താവളം വഴി കേരളത്തിലേക്ക് തിരിക്കുന്ന ഇരുനൂറു യാത്രക്കാരുടെയും റാപ്പിഡ് കോവിഡ് പരിശോധനയില്‍ ഇവരില്‍ ആര്ക്കുംകൊവിഡില്ലെന്നു വ്യക്തമായിരുന്നു. ദുബൈ ആരോഗ്യ അതോറിറ്റിയുടെ വിദഗ്ധ സംഘമാണ് പരിശോധന നടത്തിയത്. യാത്ര ചെയ്യാന്‍ സുരക്ഷിതര്‍ എന്ന് സൂചിപ്പിക്കുന്ന സീല്‍ പതിപ്പിച്ച പാസ്പോര്‍ട്ടുകളുമായാണ് ഇവര്‍ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറിയത്.
കേരളത്തില്‍ തിരിച്ചെത്തുന്നവരേ സ്വീകരിക്കാനായി സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. എയര്‍പോര്‍ട്ടുകളില്‍ ഇവരെ കെ.എസ്.ആര്.ടി.സി ബസുകളിലാണ് വിവിധ കേന്ദ്രങ്ങളിലെത്തിക്കുന്നത്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.