പോയവർഷം പെന്തക്കോസ്തു സമൂഹത്തിൽ എന്താണ് സംഭവിച്ചത്? ഒരു അവലോകനം.

പോയവർഷം പെന്തക്കോസ്തു സമൂഹത്തിൽ എന്താണ് സംഭവിച്ചത്? ഒരു അവലോകനം.
December 31 21:32 2016 Print This Article

സുവിശേഷീകരണത്തില്‍ പ്രാണത്യാഗത്തോളം സഹിച്ചുനിന്ന പൌലോസ് പറയുന്നു നിങ്ങള്‍ എന്നെ അനുകരിപ്പിന്‍. ഒരു നാണയത്തിന്റെ രണ്ടു വശം പോലെ പൌലോസിന്റെ ജീവിതത്തില്‍ പ്രസംഗവും പ്രവൃത്തിയും ഒരുപോലെയായിരുന്നു. എന്നാൽ ഇതാ ഒരു തിരിഞ്ഞുനോട്ടം പെന്തക്കോസ്തു സമൂഹത്തിലേക്ക്. പശ്ചാത്തലം ഇങ്ങനെ..
ജനങ്ങളെ അടിച്ചമര്‍ത്തി ഏകാധിപത്യ ഭരണം നിര്‍വഹിച്ചിരുന്ന ഒരു കാലഘട്ടം ഉല്പത്തി മുതൽ ഉണ്ടായിരുന്നു. എന്നാൽ കാലങ്ങൾ മുന്നോട്ടു പോയപ്പോൾ ജനങ്ങള്‍ ചിന്തിക്കുന്നവരായി തീർന്നു. ചെറുത്തുനില്‍പ്പിലൂടെ ഏകാധിപത്യ ഭരണത്തെ പരാജയപ്പെടുത്തി ജനാധിപത്യ ഭരണം നിലവില്‍വന്നു. കറപുരളാത്ത ഭരണകര്‍ത്താക്കള്‍ ചരിത്രത്തിന്റെ ഭാഗമാണ്. എക്കാലവും അത് ചരിത്രത്തിന്റെ ഏടുകളിൽ നിന്നും മായപെടുന്നില്ല. എന്നാൽ ക്രൈസ്തവലോകത്തു സംഭവിച്ചത് മറ്റൊന്നാണ്. അടിച്ചമർത്തപ്പെട്ടതു ക്രിസ്തുവിലെ സ്വാതത്ര്യം ആണ് ഒരു വർഷം മുഴുവൻ കണ്ടത്. അധികാരത്തിന്റെ മത്തു മനുഷ്യനെ അബോധാവസ്ഥയിലേക്കു നയിക്കുകയാണ്. അധികാരത്തിന്റെ കസേരകൾ കരസ്ഥമാക്കുവാന്‍ എന്തും ചെയുന്ന ഒരു അവസ്ഥയിൽ എത്തി പെന്തക്കോസ്തു നേതാക്കൾ. കേസുകളും ക്രിമിനല്‍ കേസിലെ പ്രതികളുമെല്ലാം മഹത്ത്വവല്‍ക്കരിക്ക പെട്ടിരിക്കുകയാണ്. ഭാഗികമായി പെന്തക്കോസ്ത് സഭാ നേതൃത്വത്തിനും ഇതുപോലെ മൂല്യശോഷണം സംഭവിച്ചിരിക്കുകയാണ്. സ്ഥാനമാനങ്ങള്‍ക്കായി നേതാക്കള്‍ കാട്ടികൂട്ടിയ ഹീനകൃത്യങ്ങള്‍ പരിശോധിച്ചാല്‍ അവരുടെ ഉദ്ദേശ ശുദ്ദിബോധ്യപ്പെടുന്നതാണ്. ആദിമ സഭയിൽ നേതൃത്വത്തിന് മുഖ്യപങ്കാളിത്തം വഹിച്ചവര്‍ക്കുണ്ടായ യോഗ്യതകള്‍, ആത്മാവും,ജ്ഞാനവും,നല്ല സാക്ഷ്യം പ്രാപിച്ചവരും ആയിരുന്നു എന്നാണ് രേഖപെടുത്തിയിരിക്കുന്നത്. (അപ്പോ പ്രവൃ. 6:3). സ്വാര്‍ത്ഥ താല്പര്യത്തിനും നിഘൂഡപദ്ധതികളുടെ നടത്തിപ്പിനുമായിട്ടാണ് യോഗ്യത ഇല്ലാത്ത സ്ഥാനാര്‍ത്ഥികള്‍ ഇലക്ഷന്‍ പ്രചരണ തന്ത്രങ്ങളിലൂടെ ധനത്തിന്റെ പിന്‍ബലത്തില്‍ അധികാര കസേര ഉറപ്പിക്കുന്നത്. സമൂഹത്തിന് പദവി ഒരു തടങ്കല്‍ പാറയായ് അവശേഷിക്കുകയാണ്. പണംകൊടുത്ത് അധികാരം വിലയ്ക്കു വാങ്ങുവാന്‍ കഴിയുമെങ്കിലും ആത്മീയ ശുശ്രൂഷകള്‍ ആത്മനിറവില്‍ ചെയുന്നത് സാധ്യമല്ല, കാരണം പരിശുദ്ധാത്മാവ് ഇവരില്‍ നിന്നും അകലെയാണ്. സഹിക്കുവാനും ക്ഷമിക്കുവാനും കഴിവില്ലാത്തവര്‍ ഭരണം നിയന്ത്രിക്കുമ്പോൾ കോടതിയുടെ പിന്‍ബലമില്ലാതെ ഭരണചക്രം തിരിക്കുവാൻ കഴിയില്ല. പെന്തക്കോസ്തു സഭളിലെ സഭാ ശുശ്രൂഷകരില്‍ കൂടുതലും ശുശ്രൂഷകളെ ധന സമ്പാദനത്തിന്റെ മാര്‍ഗ്ഗമായി കാണുന്നത് ജനങ്ങള്‍ തിരിച്ചറിയണം. സഭയില്‍ ദൈവ നാമം ഉയരണം എങ്കിൽ സഭ ആദിമ സഭ യുടെ അനുഭവത്തിലേക്ക് മടങ്ങിവരണം. കര്‍ത്താവിന്റെ വരവിന്റെ ലക്ഷണങ്ങള്‍ ആണ് കാണാൻകഴിയുന്നത്. ഒരു അത്മിയനിൽ ഭക്തി മാത്രമല്ല അതിൻറെ ശക്തിയും വെളിപ്പെടണം എന്ന് ദൈവം ആഗ്രഹിക്കുന്നു. ഒന്നുകൂടെ ആഴത്തിൽ ചിന്തിച്ചാൽ ഒരുവൻ അത്മിയൻ എങ്കിൽ അവൻറെ വാക്കുകൾ മാത്രമല്ല പ്രവർത്തികളും ആത്മാവിൻ നിറവിൽ ആയിരിക്കും. വേഷം ആത്‌മീയവും പ്രവർ ത്തി ലോകത്തിൻറെതും ആകുന്നു. അഥവാ രണ്ട് വള്ളത്തിൽ കാൽവെക്കുന്ന ഇക്കുട്ടരെ നമുക്ക് ആട്ടിൻ തോലിട്ട ചെന്നായ് അല്ലങ്കിൽ ആത്മി യതയിൽ പൊതിഞ്ഞ ലൗകികൻ എന്ന് വിളിക്കാം. നമുക്ക് എങ്ങനെ ഇവരെ തിരിച്ചറിയുവാൻ കഴിയും. വചനം പറയുന്നു ഇവരുടെ പ്രവർത്തികൾ ഇവരെ വെളിപ്പെടുത്തുന്നു.
1. സ്വസ്നേഹികൾ 2. ദ്രവ്യാഗ്രഹികൾ 3. വമ്പ്‌ പറയുന്നവർ തുടങ്ങി നീണ്ട ലിസ്റ്റ് ഉണ്ട് യെന്നെസും എംബ്രെസും മോശയോട് എതിർത്ത് നിന്നത് പോലെ ഇവർ സത്യത്തോട് മറുത്ത് നിൽക്കുന്ന ദുർ ബുദ്ധികൾ. വിശ്വാസം സംബന്ധിച്ച് കൊള്ളരുതാത്തവർ ഇവരുടെ പ്രവർത്തികൾ എല്ലാവർക്കും വെളിപ്പെടുന്ന കാലം വരും. അതു കൊണ്ട് വചനം പറയുന്നു ഇവരെ വിട്ട് ഓടുവിൻ. നമ്മുടെ വിശ്വാസ ജീവിത യാത്രയിൽ ഇത്തരം അത്മിയതയിൽ പൊതിഞ്ഞ ലൗകികന്മാരെ നമുക്ക് തിരിച്ചറിയാം. ഇവയെ വിട്ടകന്ന് വാക്കും പ്രവർത്തിയും ഒന്നായ് തിരുന്ന ശക്തിയുള്ള ഭക്ത ന്മാരായ് വിശ്വാസ പടകുകളിൽ നമുക്ക് മുന്നേറാം. ആത്മീയ സമൃദ്ധിയേക്കാൾ സാമ്പത്തിക നന്മയും, നിത്യ രക്ഷയെക്കാൾ ലോക രക്ഷയും തേടി ഓടുന്ന ന്യു ജെനറേഷൻ യാത്രക്കാർ. നിത്യ രക്ഷ്യയിലേക്കുള്ള യാത്രകളുടെ മഹത്വം ലഘുകരിച്ച്‌… ലഘുകരിച്ച്‌…. നിത്യ സത്യത്തിന്റേയും രക്ഷയുടെയും പ്രവർത്തന വഴികളിൽ നിന്നും, ആത്മീയ ലോകത്തെ വഴി തിരിച്ച് വിടുമ്പോൾ, തിരുവചനം പറയുന്നു. രക്ഷ കൃപയാൽ അത്രേ. എന്നാൽ ആ രക്ഷുയുടെ അവകാശി ആകണമെങ്കിൽ, രക്ഷയുടെ ഓട്ടം പുർത്തികരിക്കണം, എങ്കിൽ അതിനായ് നമ്മിൽ ഒരു പ്രവർത്തി ആവശ്യം.. അത് ലാഘവത്തോടെ അല്ല, തിക്ഷ്ണതയോട് കൂടെതന്നെ ആ പ്രവർത്തി വെളിപ്പെടണം. ഈ ലോകത്തിൽ നിത്യ രാജ്യത്തിൻ മഹത്വം വെളിപ്പെടുത്താൻ നാം എത്രത്തോളം കഠിനാദ്ധ്വാനം ചെയ്യേണ്ടവർ ആകുന്നു എന്ന സത്യം നമുക്ക് തിരിച്ചറിയാം. ആത്മീയ യാത്രകളെ ലഘുകരി ക്കുന്നവർ ആകാതെ, ലാഘവത്തോടെ നോക്കി കാണാതെ, തിക്ഷ്ണതയോടെ ആത്മീയ യാത്രകളിൽ മുന്നേറുവാൻ നമുക്ക് ക്രിസ്തുവിൽ ആശ്രയിക്കാം.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.