പോക്‌സോ നിയമഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭാനുമതി; 18 വയസ്സിൽ താഴെയുള്ള കുട്ടികളെ പീ‍ഡിപ്പിച്ചാൽ വധശിക്ഷ

പോക്‌സോ നിയമഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭാനുമതി; 18 വയസ്സിൽ താഴെയുള്ള കുട്ടികളെ പീ‍ഡിപ്പിച്ചാൽ വധശിക്ഷ
December 29 17:00 2018 Print This Article

പോക്സോ നിയമം ഭേദഗതി ചെയ്യുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷവരെ നല്‍കാന്‍ വ്യവസ്ഥചെയ്യുംവിധം നിയമത്തിലെ 4,5,6 വകുപ്പുകളാവും ഭേദഗതി ചെയ്യുന്നത്. കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദാണ് ഇതു സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് 2012-ലെ പ്രൊട്ടക്‌ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്‌ഷ്വൽ ഒഫൻസസ് ആക്ടിൽ(പോക്സോ ആക്റ്റ് ) മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. 7 വകുപ്പുകളിലാണ് ഭേദഗതി.ലൈംഗിക പീഡനത്തിന്‍റെ നിര്‍വചനം കൂടുതല്‍ കൃത്യവും വ്യാപ്തിയുള്ളതുമാക്കും.

ഇരകളാകുന്നത് 18 വയസിന് താഴെയുള്ളവരെങ്കില്‍ പോക്സോ നിയമം നിര്‍ബന്ധമായും ബാധകം. കുട്ടികളുടെ പുനരധിവാസം, കൗണ്‍സിലിങ്, ആരോഗ്യസംരക്ഷണം, സ്വകാര്യത എന്നിവയ്ക്ക് കര്‍ശന വ്യവസ്ഥകളുണ്ടാകും.

 

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.