പെന്തക്കോസ്ത് നേതാക്കൻമാർക്ക് എന്ത് സംഭവിച്ചു?

പെന്തക്കോസ്ത് നേതാക്കൻമാർക്ക് എന്ത് സംഭവിച്ചു?
May 18 16:35 2017 Print This Article

പെന്തക്കോസ്ത് നേതാക്കൾക്ക് എന്തു സംഭവിച്ചു? ഹേയ്,  എന്തു സംഭവിക്കാൻ. എന്തോ സംഭവിച്ചെന്നു തീർച്ച. എന്താണന്ന് പടയാളി പറയാം,

ആത്മീയ തിമിരം ബാധിച്ചു.  30 വർഷം മുന്പ് പെന്തക്കോസ്ത് നേതാക്കളുടെ മുഖ്യ ജോലി സുവിശേഷഘോഷണം, ദുരുപദേശങ്ങൾക്കെതിരെയുള്ള പോരാട്ടം, ആരാധന, പ്രാർത്ഥന, പരസ്യയോഗം, കൺവൻഷൻ, അങ്ങനെയുള്ള ആത്മീയ കാര്യങ്ങൾ മാത്രം. അതിന് പട്ടിണി, പ്രതികൂലം, പീഡ തുടങ്ങിയതൊന്നും പ്രശ്നമല്ല എന്നാൽ ഇന്നോ? പധാന തൊഴിൽ വ്യഭിചാരം, ബാക്കിയുള്ള സമയം സുവിശേഷത്തിന്റെ പേരു പറഞ്ഞ് പണം തട്ടുക. കൺവൻഷൻ സീസണിൽ വലിയ വലിയ കൺവൻഷൻ വേദികൾ ഒപ്പിക്കുക. പിന്നീട് വിദേശ പര്യടനം.

ഈ അടുത്ത കാലത്തൊന്നും ഒരു പെന്തക്കോസ്തു നേതാക്കളും ഒരു പരസ്യയോഗത്തിന് പ്രസംഗിച്ചതായി അറിവില്ല. ദുരുപദേശങ്ങൾക്കെതിരെ പോരാടുക എന്നത് ദൈവസഭയുടെ പ്രധാന ശുശ്രൂഷകളിൽ ഒന്നാണ്. പുതിയനിയമ ലേഖനങ്ങളിൽ ഭൂരിപക്ഷവും ദുരുപദേശങ്ങൾക്കെതിരെ എഴുതിയവയാണ്. പെന്തക്കോസ്ത് പ്രസ്ഥാനത്തിന്റെ ആദ്യ നാളുകളിൽ ഇതുതന്നെ ചെയ്തു വന്നിരുന്നു. പാസ്റ്റർ. കെ ഇ എബ്രഹാമിന്റെ ആത്മകഥ വായിച്ചാൽ മനസിലാകും. അദ്ദേഹത്തിന്റെ ‘ മഹതിയാം ബാബിലോൺ’ ‘ പരിശുദ്ധാത്മ സ്നാനം’ തുടങ്ങിയ പുസ്തകങ്ങളും ദുരുപദേശങ്ങൾക്കെതീരെയുള്ള പോരാട്ടത്തിന്റെ ഭാഗമായിരുന്നു. പാസ്റ്റർ. റ്റി. ജി ഉമ്മൻ സിലോൺ പെന്തക്കോസ്ത് മിഷനെതിരെ പുസ്തകമിറക്കി. അക്കാലത്തിറങ്ങിയ പെന്തക്കോസ്ത് മാസികകളും ഈ വിധത്തിൽ ഉള്ളവയായിരുന്നു. പ്രധാന ലേഖനങ്ങൾ എല്ലാം ദുരുപദേശങ്ങൾക്കെതിരെയുള്ളവയായിരുന്നു.

എന്നാൽ ഇന്നത്തെ സ്ഥിതി തികച്ചും പരിതാപകരമാണ്. ആട്ടിൻ കാഷ്ഠവും കടലക്കയും തമ്മിൽ തിരിച്ചറിയാൻ വയ്യാത്ത കുറെ നേതാക്കന്മാരാണ് പെന്തക്കോസ്തിനെ നയിക്കുന്നത്. ദുരുപദേശങ്ങൾ അരങ്ങടക്കി വാഴുന്നു. മറുപടി പറയാൻ കഴിയാതെ വിശ്വാസികളെ അതിലേക്ക് തള്ളിയിടുന്നു. യുദ്ധത്തിനു നേതൃത്ത്വം കൊടുക്കേണ്ടർ ഡോളറിനും കസേരകൾക്കും പിന്നാലെ നെട്ടോട്ടമോടുന്നു. നമ്മുടെ ബൈബിൾ കോളേജുകളിലും സത്യോപദേശ സംരക്ഷണത്തിന് ആവശ്യമായ അറിവ് വിദ്യാർത്ഥികൾക്ക് നൽകുന്നതിൽ ഭൂരിപക്ഷം ബൈബിൾ കോളേജുകളും ശ്രദ്ധിക്കുന്നില്ല. ഇതുപോലുള്ള വിഷയങ്ങൾ പഠിപ്പിക്കാൻ ആവശ്യമായ അറിവ് അദ്ധ്യാപകർക്കുമില്ല. അതുകൊണ്ട് സത്യോപദേശം ഏത്,വ്യാജ ഉപദേശമേതെന്ന് തിരിച്ചറിയാൻ കഴിയാത്തവർ ഡിഗ്രിയുമായി പുറത്തുവരുന്നു. പെന്തക്കോസ്ത് കൺവൻഷനുകൾ, ഉപവാസപ്രാർത്ഥനകൾ, സഭായോഗങ്ങൾ തുടങ്ങിയവയിലും ദൈവവചനം വേണ്ടവിധത്തിൽ പ്രസംഗിക്കപ്പെടുന്നില്ല.

‘ ഇതാ വരുന്നു അനുഗ്രഹം’ എന്നതാണ് ഇക്കാലങ്ങളിലെ പ്രസംഗങ്ങളുടെ പ്രധാന വിഷയം. വിശ്വാസികൾക്ക് ഭൗതീക അനുഗ്രഹങ്ങൾ വാരിക്കോരി കൊടുക്കുന്ന ഒരു ദൈവത്തെയാണ് ഇന്നത്തെ ശുശ്രൂഷകർ ജനത്തിന് പരിചയപ്പെടുത്തുന്നത്. പെന്തക്കോസ്ത് നേതാക്കന്മാർ ആത്മീയമായി തകർന്നിരിക്കുന്നു. ദൈവവുമായി കാര്യമായ ബന്ധമൊന്നും ഇക്കൂട്ടർക്കില്ല. വേണ്ടതിലധികം പണം കൈവശം വന്നുചേർന്നതോടെ അവർ ദൈവത്തെ മറന്നു, ദൈവവചനം മറന്നു. ഈ ലോകസുഖങ്ങൾക്കായി അവർ നെട്ടോട്ടമോടുകയാണ്. കസേരകൾക്കായി തെരുവുനായ്‌ക്കളെപ്പോലെ ഇവർ കടിപിടി കൂടുന്നു. കോടതികളിൽ കയറിയിറങ്ങുന്നു.

ഉപവസിക്കുന്ന എത്ര പെന്തക്കോസ്ത് നേതാക്കന്മാർ ഇന്നുണ്ട്? സത്യോപദേശം പഠിപ്പിക്കാനായി ലേഖനങ്ങളോ, പുസ്തകങ്ങളോ ഇവർ എഴുതാറുണ്ടോ? അനുഗ്രഹവും, കൃപയും, വീഴ്‌ത്തും, കുരയും, ചിരിയും, ഛർദ്ദിയും, പിന്നെ പഴയതും പുതിയതും കുത്തിക്കെട്ടിയതുകൊണ്ട് ബൈബിൾ പൂർണ്ണമല്ലന്ന് പറയുന്നതും, ദൈവീകമോ, സാത്താന്യമോ എന്നറിയാതെ സാധാരണക്കാരായ വിശ്വാസികൾ കുഴയുകയാണ്. ഈ പ്രശ്‌നത്തെപ്പറ്റി തിരുവചന വെളിച്ചത്തിൽ പഠനം നടത്താനോ, വിശ്വാസികളെ പ്രബോധിപ്പിക്കാനോ ഏതെങ്കിലും പെന്തക്കോസ്ത് നേതാക്കൾക്ക് കഴിയുന്നുണ്ടോ? ഇല്ലെന്ന് വ്യക്തം. കാരണം എന്ത് ? ഇവർക്ക് ദൈവവുമായി ബന്ധമൊന്നുമില്ല. ഇവരെ നയിക്കുന്നത് ദൈവാത്മാവുമല്ല.

ഇന്നത്തെ പെന്തക്കോസ്ത് നേതാക്കന്മാർ ഒക്കെ വെറും സംഘടനകളുടെ നേതാക്കൻമാർ മാത്രം. പെന്തക്കോസ്ത് സമുദായത്തിന്റെ നേതാക്കന്മാർ. വെള്ളാപ്പള്ളി നടേശനെപ്പോലെയും, പി. എൻ. നരേന്ദ്രനാഥൻ നായരെപ്പോലെ ഇവരും സമുദായത്തിന് നേതൃത്വം കൊടുക്കുന്നു. പിന്നെ ഇവരുടെ സമുദായത്തിൽ അംഗസംഖ്യ കുറവാണെന്ന വ്യത്യാസം മാത്രം.

സമുദായനേതാക്കന്മാർക്ക് അർഹതയുള്ളത്ര ബഹുമാനമേ ഈ പെന്തക്കോസ്ത് നേതാക്കൻമ്മാർക്ക് നൽകേണ്ടതുള്ളൂ. ഇവരെ ദൈവദാസന്മാരായി പരിഗണിക്കാൻ പാടില്ല. ഇവർ മാമോന്റെ ദാസന്മാർ മാത്രമാണ്.

  Categories:
view more articles

About Article Author

write a comment

1 Comment

  1. A. S. Mathew
    May 22, 21:55 #1 A. S. Mathew

    Indeed a true evaluation of the current Pentecostal leaders. I have watched them for the last sixty years, how much suffering they have taken for the cause of the gospel. Their life was a life of faith not by sight, socially despised mainly by the Episcopal denominations. Even today, hundreds of Ministers of the gospel in north India are living in that lifestyle, but what we see in Kerala is a different scene.

    Now the prosperity gospel has totally mislead the vast majority of the Pentecostal leaders. We can see the leaders in the western world far more than in Kerala or in any other part of India. Any sermon when preached a few times, that will be their classical sermon. Thus, they have a few dozen sermons, yet some are
    turned as professional prophets. The first Pentecostal college of India was the Bethel Bible College in Punalur, now how many dozens of Bible colleges everywhere, and the letterheads are overfilled with M.Div, MTh, and almost 75% with Dr. title. BTh and B.D.s are not in the letterheads. But, evangelism is a bygone chapter now. Leadership conferences, but never heard about any discipleship conferences.

    Fully wrapped in the material blessings, who needs faith and ministry now? The second coming JESUS was the main topic of the sermons half a century back, now we are living in heaven; and so, who will preach about the second coming of Christ?

    Reply to this comment

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.