പീരുമേട് കസ്റ്റ്ഡി മരണം; അന്വേഷണത്തിന് പ്രത്യേക സംഘം

by Vadakkan | 28 June 2019 7:56 PM

തിരുവനന്തപുരം: പീരുമേട് റിമാന്‍ഡ് പ്രതിയുടെ മരണം അന്വേഷിക്കുന്നതിന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നിയമിച്ചു. കോട്ടയം ക്രൈംബ്രാഞ്ച് എസ്പി കെ.എം. സാബു മാത്യുവിന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോണ്‍സണ്‍ ജോസഫാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍. ക്രൈംബ്രാഞ്ച് എറണാകുളം റേഞ്ച് ഐജിയുടെ നിയന്ത്രണത്തിലായിരിക്കും സംഘത്തിന്റെ അന്വേഷണം നടക്കുക.

പോലീസുദ്യോഗസ്ഥര്‍ക്ക് എതിരായ അന്വേഷണം ആയതിനാല്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ പലരും ചുമതല ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല ഒടുവിലാണ് ഇടുക്കിയുടെ കൂടി ചുമതലയുള്ള കോട്ടയം എസ്പിക്ക് കേസന്വേഷണത്തിന്റെ ചുമതല നല്‍കിയത്.

ഏഴ് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണുള്ളത്.

Source URL: https://padayali.com/%e0%b4%aa%e0%b5%80%e0%b4%b0%e0%b5%81%e0%b4%ae%e0%b5%87%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%a1%e0%b4%bf-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82/