പി.സി ജോര്‍ജിന്റെ ജനപക്ഷം എന്‍.ഡി.എയില്‍

പി.സി ജോര്‍ജിന്റെ ജനപക്ഷം എന്‍.ഡി.എയില്‍
April 10 22:32 2019 Print This Article

പത്തനംതിട്ട: പല മുന്നണികള്‍ ലക്ഷ്യമിട്ട്, ഒടുവില്‍ പി സി ജോര്‍ജിന്റെ കേരള ജനപക്ഷം പാര്‍ട്ടി എന്‍ ഡി എയിലെത്തി. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളക്കൊപ്പം പത്തനംതിട്ട പ്രസ്സ് ക്ലബ്ബില്‍ എത്തിയാണ് പി സി ജോര്‍ജ് എന്‍ ഡി എ പ്രവേശനം പ്രഖ്യാപിച്ചത്. കൂടാതെ പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ 75,000 വോട്ടിന് വിജയിക്കുമെന്നും പി സി ജോര്‍ജ് അവകാശപ്പെട്ടു. പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളില്‍ എന്‍ ഡി എ ജയിക്കുമെന്നും പി സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ബി ജെ പിയെ പിന്തുണച്ച്‌ പി സി ജോര്‍ജ് രംഗത്തുവന്നത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. സ്ത്രീകള്‍ ശബരിമലയില്‍ കയറരുതെന്ന നിലപാടിന് പിന്തുണ അറിയിച്ച്‌ ബി ജെ പി എം എല്‍ എ ഒ രാജഗോപാലിനൊപ്പം കറുത്ത വസ്ത്രം ധരിച്ച്‌ നിയമസഭയിലെത്തിയ പി സിയുടെ ചിത്രം വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.