പിസിനാക്ക്- ഒഹായൊ ഒരുങ്ങി. ഐപിസി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് വചനം ശുശ്രൂഷിക്കും

പിസിനാക്ക്- ഒഹായൊ ഒരുങ്ങി.  ഐപിസി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് വചനം ശുശ്രൂഷിക്കും
June 24 04:54 2017 Print This Article

ഒഹായൊ: കൊളമ്പസ് ഒഹായൊയിലെ ഹയാത്ത് റീജന്‍സി ഹോട്ടല്‍ & ഗ്രേറ്റര്‍ കൊളമ്പസ് കണ്‍വന്‍ഷന്‍ സെന്ററില്‍ ജൂണ്‍ 29 മുതല്‍ ജൂലൈ 2 വരെ നടക്കുന്ന 35-മത് പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മുഖ്യപ്രസംഗകരെ കൂടാതെ കേരളത്തില്‍ നിന്നും അതിഥികളായി എത്തുന്ന പ്രസംഗകര്‍ കോണ്‍ഫറന്‍സില്‍ വചന ശുശ്രൂഷ നിര്‍വ്വഹിക്കും.
ഐപിസി ജനറല്‍ വൈസ് പ്രസിഡന്റും, യു.എ.ഇ ഷാര്‍ജ വര്‍ഷിപ്പ് സെന്ററിന്റെ സീനിയര്‍ ശുശ്രൂഷകനും, ഐപിസി യുഎഇ റീജിയന്‍ മുന്‍ പ്രസിഡന്റുമായ പാസ്റ്റര്‍ വില്‍സണ്‍ ജോസഫ് ഒഹായൊ കോണ്‍ഫ്രന്‍സില്‍ വചനം ശുശ്രൂഷിക്കും. കോണ്‍ഫ്രന്‍സിന്റെ വിജയകരമായ നടത്തിപ്പിനാവശ്യമായ വിവിധ ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു. അമേരിക്കയിലെ വിവിധ സഭകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരെ ഉള്‍പ്പെടുത്തി നാഷണല്‍ ക്വയര്‍ രൂപീകരിച്ചതായി മ്യൂസിക്ക് കോര്‍ഡിനേറ്റര്‍ ഫിന്നി സാം അറിയിച്ചു.
നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തെക്കോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ സമ്മേളനമായ പിസിനാക്കില്‍ ലോകത്തിന്റെ വിവിധ ങാഗങ്ങളില്‍ നിന്നും ദൈവദാസന്മാരും വിശ്വാസികളും പങ്കെടുക്കും. പാസ്റ്റര്‍ ടോമി ജോസഫ് (നാഷണല്‍ കണ്‍വീനര്‍), ജെയിംസ് ഏബ്രഹാം (നാഷണല്‍ സെക്രട്ടറി), സാക്ക് ചെറിയാന്‍ (നാഷണല്‍ ട്രഷറാര്‍), ജോഷിന്‍ ഡാനിയേല്‍ (യൂത്ത് കോര്‍ഡിനേറ്റര്‍), ഡോ. റെനി ജോസഫ് (ലേഡീസ് കോര്‍ഡിനേറ്റര്‍), രാജന്‍ ആര്യപ്പള്ളില്‍ (മീഡിയ / പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍) എന്നിവരാണ് ഈ വര്‍ഷത്തെ സമ്മേളനത്തിന് നേതൃത്വം നല്‍കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്ബ്‌സൈറ്റ്: www.pcnak2017.org

രാജന്‍ ആര്യപ്പള്ളില്‍

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.