ബഹ്റൈൻ: ദൈവവചനം പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ കുഴഞ്ഞു വീണു ബഹ്റൈൻ സൽമാനിയ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന പാസ്റ്റർ സാബു ഇന്ന് നിര്യാതനായി.
ഓപ്പറേഷൻ കഴിഞ്ഞു ഹോസ്പിറ്റലിൽ തന്നെ അയിരുന്നു ബഹ്റൈൻ ഈസ ടൗണിൽ ചർച്ചു ഓഫ് ലിവിംഗ് സഭയുടെ പാസ്റ്റർ ആയിരുന്നു. അവിവാഹിതനാണ്. വടശ്ശേരിക്കര മാണിയാട്ട് നിന്നും പോയി ബഹ്റൈനിൽ കർത്താവിന്റെ വേലചെയ്യുകയായിരുന്നു.
തന്റെ മാതാവ് തന്നോടൊപ്പം താമസിച്ചു കർത്താവിന്റെ വേലക്ക് കൈത്താങ്ങായിരുന്നു. തന്റെ സഹോദരൻ സജി മാണിയാട്ട് അജ്മാനിൽ ദൈവവേലയിൽ ആയിരിക്കുന്നു.
സംസ്കാരം പിന്നീട് നാട്ടിൽ വച്ചായിരിക്കുമെന്നു പറയപ്പെടുന്നു. വേദനയിൽ ആയിരിക്കുന്ന കുടുംബംഗങ്ങൾക്ക് ദൈവം ശക്തി നൽകട്ടെ
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.