പാസ്റ്റർ. രാജു പൂവക്കാലയുടെ തിരുവല്ല പ്രയർ സെന്റർ ഐപിസിയുടേതല്ല.

പാസ്റ്റർ. രാജു പൂവക്കാലയുടെ തിരുവല്ല പ്രയർ സെന്റർ ഐപിസിയുടേതല്ല.
June 29 03:08 2019 Print This Article

തിരുവല്ല പ്രയർ സെന്റർ ഐപിസിക്ക് എഴുതിക്കൊടുത്ത സ്‌ഥലത്തല്ല സഭാഹാളും അനുബന്ധിത കെട്ടിടങ്ങളും വെച്ചത്. പകരം പൂവക്കാലയുടെ ബുദ്ധിയും ആശയവും ആഗ്രഹവും അനുസരിച്ചു അതിന് രണ്ടു ആധാരം ഉണ്ടാക്കിച്ചു.

• ആദ്യത്തെ 68 സെന്റ്‌ സ്‌ഥലം ( 1 കോടി 14 ലക്ഷം ) റെയിൽവേ ക്രോസ്സിനടുത്തുള്ളത്. അതിലാണ് സഭാഹാളും കെട്ടിടവും പണിയുന്നതിനായി കൊടുത്ത്. അത് കേരള സ്റ്റേറ്റ് പ്രസിഡന്റ് കെ എം ജോസഫ്, ജനറൽ പ്രസിഡന്റ് കെ സി ജോൺ, രാജുതോമസ് എന്ന രാജു പൂവക്കാലയും, സെക്രട്ടറി ആൻഡ്രൂസ് ചെറിയാൻ എന്നിവരുടെ പേരുകൾ ചേർത്താണ് എഴുതിച്ചിരിക്കുന്നത്‌. എന്നാൽ അന്നേദിവസം തന്നെ ചേർന്നുകിടക്കുന്ന ഒരു 38  സെന്റ്‌ കണ്ണായ സ്‌ഥലം ( 44 ലക്ഷം ) കൂടി രാജു പൂവക്കാലയുടെ വിശ്വസ്തനായ മറ്റൊരു വ്യക്തിയുടെ പേരിലെഴുതുകയും ബാധ്യതകൾ കൊടുത്തു തീരുമ്പോൾ തിരികെ എഴുതികൊടുക്കാം എന്ന് കരാറും വെച്ചു. ( ഈ രണ്ട് ആധാരവും അടുത്തടുത്ത രജിസ്റ്റർ നംനമ്പറിൽ ഒരു ദിവസം തന്നെ നടന്നു.) സഭാ വിശ്വാസികൾ ചേർന്ന് അതിനാവശ്യമായ 44 ലക്ഷം രൂപാ പിരിക്കുകയും ആ പണം കൊടുക്കുകയും ബാധ്യതകൾ തീർക്കുകയും ചെയ്തു. എന്നാൽ 10 വർഷം ആയിട്ടും ഇതുവരെയും അത് തിരികെ എഴുതി മേടിക്കാത്തതും സംശയം ഉണ്ടാക്കുന്നു. ഇപ്പോൾ സഭാഹാൾ രണ്ടാമത് പറഞ്ഞ 38 സെന്റ്‌ സ്‌ഥലത്താണ്‌ ഉണ്ടാക്കിയിരിക്കുന്നത്. വ്യക്തമായി പറഞ്ഞാൽ തിരുവല്ല പ്രയർ സെന്റർ സഭാ ഹാൾ നിൽക്കുന്നത് ഐപിസിയുടെ പേരിൽ എഴുതിയ സ്ഥലത്തല്ല. മറ്റൊരു സ്വകാര്യ വ്യക്തിയുടെ പേരിൽ ഉള്ള സ്ഥലത്താണ്.

എന്തുകൊണ്ട് ഇത്തരത്തിൽ ഒരു തരികിട പ്രവർത്തി പൂവക്കാല ചെയ്തു ? പൂവക്കാല വിചാരിച്ചത്‌ പിന്നീട് അത് മകന്റെ പേരിൽ എഴുതാമല്ലോ എന്നായിരിക്കും? ഒരു പഴഞ്ചൊല്ലു പോലെ ” ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കകയും ചെയ്യാം. കക്ഷത്തിൽ ഇരിക്കുന്നത് പോകുകയും ഇല്ല” പിന്നീട് ആ സഭാ ഹാൾ നിൽക്കുന്ന സ്ഥലം മകന്റെ പേരിലേക്ക് തീറാധാരം എഴുതിയാൽ സഭാ കെട്ടിടവും ആ വസ്തുവും മകന് ഇരിക്കും. അങ്ങനെ മകൻ ആ സഭയുടെ നിത്യ പാസ്റ്റർ ആവുകയും ചെയ്യും. പണം മുടക്കിയത് തിരുവല്ലാ പ്രയർ സെന്ററും. അപാര ബുദ്ധി. പക്ഷേ കഴുത്തിന് പിടി വീഴും എന്ന് പൂവക്കാല ഒരിക്കലും നിരൂപിച്ചില്ല.
( വിവരാവകാശ പ്രകാരം അപേക്ഷകൊടുത്ത് വാങ്ങിയ ആധാരങ്ങളുടെ കോപ്പി ഇതോടൊപ്പം ചേർക്കുന്നു. )



നിയമപ്രകാരം വസ്തു കരാർ അനുസരിച്ചു റെയിൽവേ ക്രോസിനടുത്തു ഐപിസിയുടെ പേരിൽ എഴുതിയ സ്‌ഥലത്തായിരുന്നു സഭാഹാൾ ഉണ്ടക്കേണ്ടിയിരുന്നത്. ഇപ്രകാരം ഐപിസിയുടെ പേരിൽ രെജിസ്റ്റർ ചെയ്യാത്ത ഒരു സഭയുടെ പാസ്റ്റർ ആണ് പ്രസിഡന്റായി നിന്ന് ജയിച്ചത്. കൂടാതെ ഐപിസിയുടെ ഭണഘടന അനുസരിച്ചു 2 കിലോമീറ്റർ ചുറ്റളവിൽ ഐപിസിക്ക് ഒരു സഭയാണ് നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ മറ്റൊരു ഐപിസി സഭയും തിരുവല്ല പ്രയർ സെന്ററും തമ്മിൽ 550 മീറ്റർ  ദൂരപരിധിയെ ഉള്ളു. ഏതു വിധത്തിൽ നോക്കിയാലും നിലവിൽ കോടതി പറയുന്നതനുസരിച്ചു പൂവക്കാലയുടെ സഭ ഐപിസി രജിസ്ട്രേഷൻ ഇല്ലാത്തതാണ്. ഒരേ ദിവസം രജിസ്റ്റർ ചെയ്യപ്പെട്ട രണ്ടു സ്‌ഥലങ്ങൾ എന്തുകൊണ്ട് റെയിൽവേ ക്രോസിനടുത്തുള്ള സ്‌ഥലത്തെ ഐപിസിയുടെ പേരിൽ ആക്കിയപ്പോൾ രണ്ടാമത്തെ സ്‌ഥലം ഐപിസിക്ക് കൊടുക്കാതെ അവിടെ സഭാഹാൾ പണിതത് ?എന്ത് തന്നെ ആയാലും സത്യം മറഞ്ഞിരിക്കുന്നില്ല അത് പുറത്തുവരിക തന്നെ ചെയ്യും.

 
രാജു പൂവക്കാലയുടേയും റോയി പൂവക്കാലയുടേയും മക്കൾ ഡെറാഡൂൺ ബൈബിൾ കോളേജിൽ പഠിക്കാൻ പോയി. അവിടെ തരികിട കാട്ടി, രണ്ടിനേയും അവിടുന്ന് ഡിസ്മിസ് ചെയ്തു. പിന്നീട് അവിടെ നിന്നും ആന്ധ്രായിൽ പോയി ഏതോ കോളേജിൽ നിന്നും സർട്ടിഫിക്കറ്റ് ഉണ്ടാക്കി. ( അപ്പനും അങ്ങനെ ആയിരുന്നല്ലോ ) ഇവർ ഐപിസിയുടെ പി ജി കോഴ്‌സിന് ചേർന്നിട്ടില്ല. ഐപിസിയുടെ ബൈബിൾ കോളേജിൽ പഠിച്ചിട്ടും ഇല്ല. എന്നാൽ ഇവർക്ക് ഐപിസിയുടെ ഐഡി കാർഡ് എങ്ങനെ കിട്ടി. അതും വ്യാജം. അപ്പൻ ഉണ്ടാക്കി കൊടുത്തു. രാജു പൂവക്കാല പ്രസിഡന്റ് ആയിക്കഴിഞ്ഞാൽ സഭാഹാൾ ഇരിക്കുന്ന സ്‌ഥലം മകന്റെ പേരിൽ എഴുതാനുള്ള ഗൂഢതന്ത്രം ആയിരുന്നു ഇത്. ഐപിസിക്കു എഴുതി എന്നുപറഞ്ഞ
സഭയുടെ സ്‌ഥലത്തു ഒന്നും ചെയ്യാതെ വ്യക്തിയുടെ സ്‌ഥലത്തു ഒരു കോടി രൂപാ മുടക്കി സഭാഹാൾ പണിതത്തിനു പിന്നിലെ ഗൂഢത മനസിലാക്കാവുന്നതേ ഉള്ളു.

രാജു പൂവക്കാലയുടെ സഹോദരൻ റോയി  പൂവക്കാല ചങ്ങനാശേരി പോലീസ് സ്റ്റേഷന് തൊട്ടടുത്ത് 70 സെന്റ്‌ സ്ഥലവും അതിൽ ആയിരം പേർക്ക് ഇരിക്കാവുന്ന ഒരു സഭാഹാളും പണിതിട്ടുണ്ട്. ഇപ്പോൾ കൊടുത്താൽ 15 – 20 കോടി രൂപാ കിട്ടും. ഈ സ്ഥലത്തിനും സഭാ കെട്ടിടത്തിനും വേണ്ട പണം ഇന്ത്യയിലും വിദേശ രാജ്യങ്ങളിൽ നിന്നും ഐപിസിയുടെ പേരിൽ പിരിച്ച പണം ആണെന്നതും പച്ച പരമാർത്ഥം. എന്നാൽ റോയി പൂവക്കാലയുടെ സ്വന്തം പേരിലാണ് സ്ഥലവും സഭാഹാളും രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതൊക്കെ എങ്ങനെ സംഭവിക്കുന്നു?

ചുരുക്കത്തിൽ ഐപിസിയുടെ പേരിൽ പലരും പണം പിരിച്ചു സ്വന്തം പേരിൽ സ്‌ഥലം വാങ്ങി ഹാളുകൾ പണിയുന്നു. ഇങ്ങനെ ചരിത്രം എടുത്താൽ ഓരോരുത്തരുടേയും സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന സ്ഥലത്തുള്ള സഭാഹോളുകളി ൽ ആരാധിക്കുന്ന വിശ്വാസികൾ മുഴുവൻ ഐപിസിയുടെ വിശ്വാസികൾ അല്ല എന്ന സത്യം അവർ ഗ്രഹിച്ചുകഴിയുമ്പോൾ എല്ലാവരും ഒന്നിച്ചു ഐപിസിയിൽ നിന്നും പുറത്തുപോകും അത്രയ്ക്ക് ദയനീയമാണ് ഐപിസിയുടെ പോക്ക്. പാരമ്പര്യമായി പലരും ഐപിസിയുടെ പേരിൽ പണം പിരിച്ചു സ്വാന്തം പേരിൽ വാങ്ങുന്ന സ്ഥലത്തു ഹാളുകൾ പണിയുന്നു.

# പണം തികയാഞ്ഞിട്ടു ആണെങ്കിൽ ഒരു ദിവസം തന്നെ രണ്ടു ആധാരവും നടത്തിയില്ലേ ?
# എന്തുകൊണ്ട് ഐപിസിയുടെ പേരിൽ എഴുതിയ സ്ഥലത്തു ഹോൾ പണിതില്ല ?
# സഭയുടെ പേരിൽ എഴുതിയ സ്ഥലത്തു ഹോൾ വെക്കാൻ അനുമതി ലഭിക്കില്ല.
— പക്ഷേ ഇപ്പോൾ ഹോൾ ( ആരാധനാലയം ) ആയി അല്ലല്ലോ പണിതിരിക്കുന്നത് ? കമ്യൂണിറ്റി ഹോൾ എന്ന പേരിൽ ആണ് മുനിസിപ്പാലിറ്റി അനുമതി വാങ്ങിയതും കമ്യൂണിറ്റി ഹോൾ എന്ന പേരിലാണ് കെട്ടിടം രജിസ്‌ട്രേഷൻ ചെയ്തിരിക്കുന്നതും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.