പാസ്റ്റർ നക്ഷധർ സിംഗ് കർത്താവിൽ നിദ്ര പ്രാപിച്ചു

പാസ്റ്റർ നക്ഷധർ സിംഗ് കർത്താവിൽ നിദ്ര പ്രാപിച്ചു
March 01 00:49 2018 Print This Article

ലുധിയാന: സിക്കുകാരുടെയിടയിൽ ഏറെ സ്വാധീനമുള്ള സുവിശേഷ പ്രവർത്തിനായ പാസ്റ്റർ നക്ഷധർ സിംഗ് (82) കതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.സംസ്കാരം ഫെബ്രുവരി28ന് ബുധനാഴ്ച രാവിലെ ലുധിയാനയിൽ ഐ.പി.സി പഞ്ചാബ് സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ കെ.കോശിയുടെ നേതൃത്വത്തിൽ നടന്നു.

ടെലികോം ഡിപ്പാർട്ട്മെൻറിൽ ജനറൽ മാനേജർ ആയി റിട്ടയർ ചെയ്ത അദ്ദേഹം 1993 മുതൽ മുഴുസമയ പാസ്റ്ററായിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെയിടയിൽ ക്രിസ്തുവിന്റെ സാക്ഷിയായിരുന്ന അദ്ദേഹം ഒട്ടേറെ വില്ലേജുകളിൽ ശക്തമായ സുവിശേഷ പ്രവർത്തനം നടത്തിയിട്ടുണ്ട്.ഇവിടങ്ങളിലെ സഭാ വളർച്ചക്കും സ്ഥാപനത്തിനും ഇദ്ദേഹത്തിന്റെ പ്രയത്നം വിസ്മരിക്കാവുന്നതല്ല.

ലുധിയാന ടൗണിലെ ക്രിസ്ത്യൻ റിവൈവൽ അസംബ്ലി സഭാ സീനിയർ പാസ്റ്ററായിരുന്ന പാസ്റ്റർ നക്ഷധർ സിക്കുകാരുടെ ഇടയിലെ പ്രിയപ്പെട്ട പാതിരി സാബ് ആയിരുന്നു. ഭാര്യ ഗുർപ്രീത് കൗർ. മകൻ പാസ്റ്റർ രാജ് ദീപ് സിംഗ് പിതാവിനോടൊപ്പം ലുധിയാന സിറ്റി റിവൈവൽ സഭയിൽ സഹ ശുശ്രൂഷകനാണ്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.