പാമ്പിനെ തിന്നുന്ന നാട്ടിൽ അതിന്‍റെ നടുത്തുണ്ടം തിന്നുന്നവൻ…

by padayali | 1 December 2016 7:44 AM

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്‌ട്രിക്ട് സെക്രട്ടറി. റാന്നിക്കാരൻ പാ. റവ.. ബാബു ജോർജ്ജ് വിഷപ്പ്. ബാബു ജോർജ്ജ് ആയി…അതും അങ്ങ് മലേഷ്യയിൽ…..
എന്തിനും ഏതിനും സ്വന്ത നിലവാരവും ദൈവ വചനത്തേയും, പെന്തക്കോസ്ത് പ്രസ്ഥാനത്തെ പ്പോലും ഒറ്റിക്കൊടുക്കാൻ നാണമില്ലാത്ത ഈ ആട്ടിൻ തോലിട്ട ചെന്നായ്‌ക്കേ സാധിക്കു.

മലേഷ്യായിൽ ചെന്ന ഈ ചുമ്മാ ഡോ. റാന്നിക്കാരൻ റവ. അവിടെ നടക്കേണ്ടിയിരുന്ന ഒരു നാമധേയ ക്രിസ്തീയ വിവാഹം നടത്താൻ വേണ്ടി ഇതിയാൻ പണ്ടു വിട്ടു പോന്നത് തിരിച്ചെടുത്തു. ബിഷപ്പ് കുപ്പായം ഇട്ടാൽ വിവാഹം നടത്തിക്കാം എന്നു സംഘാടകർ, ഇനിയും എന്തു ഗുലുമാൽ ആയാലും അണ്ണന് മലേഷ്യായിൽ കല്യാണം നടത്തണം. അതിന് ഇനി വേണേൽ അംബലത്തിലെ പൂചാരിയുടെ വേഷം ആണേലും കെട്ടാൻ തയ്യാറായ ഇതിയാന്ന് ബിഷപ്പായി വേഷം കെട്ടിയതിൽ അത്ഭുതം ഏറെയില്ല. ഈ ചുമ്മാ ഡോ. അടുത്ത സൂപ്രണ്ടായാൽ അസംബ്ലീസ് ഓഫ് ഗോഡിനെ മൊത്തമായി കൊണ്ടുപോയി ഫറവോന്‍റെ കാൽച്ചുവട്ടിൽ കൊണ്ടെത്തിക്കാൻ അച്ചാരം വാങ്ങി ഇറങ്ങിയ ഈ വേഷം കേട്ടു കാരനെതിരെ അസംബ്ലീസ് ഓഫ് ഗോഡ് എന്തു നടപടി സ്വീകരിക്കും….
മലയാളി പെന്തക്കോസ്തിന്‍റെ ഒരു ഗതി…. ഇന്നത്തെ മലയാളി പെന്തക്കോസ്തിലെ, വ്യഭിചാരികൾ, മദ്യപന്മാർ, രാഷ്ട്രീയക്കാർ, മോഷ്ടാക്കൾ, ഗുണ്ടാ നേതാക്കൾ, സഭയുടെ ഫണ്ടിൽ നിന്നും അടിച്ചു മാറ്റി ബ്ലേഡ് പലിശക്കു കൊടുക്കുന്നവർ … തുടങ്ങിയ നേതാക്കൾ അടുത്ത വരും തലമുറക്ക് ചൂണ്ടി കാട്ടാൻ എന്തെങ്കിലും പെന്തക്കോസ്ത് മൂല്യം ശേഷിപ്പിക്കുമോ എന്ന ഒറ്റ ചോദ്യം മാത്രം ബാക്കി..

Source URL: https://padayali.com/%e0%b4%aa%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f/