പാകിസ്താന് ശക്തമായ തിരിച്ചടി: പാക് സൈനിക പോസ്റ്റുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തു

പാകിസ്താന് ശക്തമായ തിരിച്ചടി: പാക് സൈനിക പോസ്റ്റുകള്‍ ഇന്ത്യന്‍ സൈന്യം  തകര്‍ത്തു
May 23 15:44 2017 Print This Article

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ തുടര്‍ച്ചയായ പാക് പ്രകോപനങ്ങള്‍ക്കെതിരെ ശക്തമായ ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യന്‍ സെെന്യം. നിയന്ത്രണരേഖയിലെ പാക് സൈനിക പോസ്റ്റുകള്‍ തകര്‍ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടു.

ഭീകരവിരുദ്ധ ഓപറേഷന്റെ ഭാഗമായുള്ള സൈനിക നടപടിയാണെന്നാണ് സേനയുടെ വിശദീകരണം. പാകിസ്താന്‍ നുഴഞ്ഞുകയറ്റക്കാരെ സഹായിക്കുകയാണ്. നൗഷേരയില്‍ നടന്ന ആക്രമണത്തിന് തിരിച്ചടിയായാണ് പാക് സൈനിക പോസ്റ്റുകള്‍ ആക്രമിച്ചതെന്നും മേജര്‍ ജനറല്‍ അശോക് നരുല പറഞ്ഞു.

ആക്രമണത്തില്‍ പാകിസ്താന്റെ ഭാഗത്ത് ആളപായമുണ്ടായോ എന്ന കാര്യം വ്യക്തമല്ല. എന്നാല്‍ പാക് സൈനിക പോസ്റ്റുകള്‍ക്ക് കാര്യമായ നാശനഷ്ടമുണ്ടാക്കാന്‍ സൈന്യത്തിന് സാധിച്ചു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.