ടിക്ക് ടോക്ക് അടക്കം 59 ഓളം ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ 295 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിക്കാന്‍ കേന്ദ്രം ശുപാര്‍ശ ചെയ്തു. കേന്ദ്ര ഐടി മന്ത്രാലയമാണ് ശുപാര്‍ശ നല്‍കിയത്. പബ്ജി, സിലി അടക്കമുള്ള ആപ്പുകളാണ് രണ്ടാംഘട്ട നിരോധനത്തില്‍ ഉള്‍പ്പെടുക.
സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി നേരത്തെ തന്നെ ചില ആപ്പുകള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ചില ആപ്പുകള്‍ വിവരം ചോര്‍ത്തുന്നതായും വ്യക്തി വിവരങ്ങള്‍ പങ്കുവയ്ക്കുന്നതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ ആപ്പുകള്‍ നിരോധിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നത്.
141 എം.ഐ ആപ്പുകള്‍, കാപ്പ്കട്ട്, ഫേസ്യു എന്നിവയും പുതിയ നിരോധന പട്ടികയില്‍ ഇടംപിടിക്കും. ഒപ്പം ടെക്ക് ഭീമന്മാരായ മെയ്റ്റു, എല്‍.ബി.ഇ ടെക്ക്, പെര്‍ഫക്ട് കോര്‍പ്, സിന കോര്‍പ്, നെറ്റീസന് ഗെയിംസ്, യൂസൂ ഗ്ലോബല്‍ എന്നിവരുടെ ആപ്പുകളും നിരോധിക്കും.
300 മില്യണ്‍ ഉപഭോക്താക്കളാണ് ചൈനീസ് കമ്ബനികള്‍ക്ക് ഇന്ത്യയിലുള്ളത്. ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളില്‍ നല്ലൊരു വിഭാഗവും ചൈനീസ് ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ജൂണ്‍ 15നുണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷത്തിന് പിന്നാലെയാണ് ദേശിയ സുരക്ഷ കണക്കിലെടുത്ത് ഇന്ത്യ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.