പനീര്‍ശെല്‍വം രാജിവച്ചു;ശശികല മുഖ്യമന്ത്രിയാകും

by Vadakkan | 5 February 2017 11:09 AM

ചെന്നൈ: എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയും അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ വി.കെ ശശികലയെ തമിഴ്നാട് നിയമകക്ഷി നേതാവായി തെരഞ്ഞെടുത്തു. അണ്ണാഡി.എം.കെ എം.എല്‍.എമാരുടെ യോഗത്തിലാണ് തീരുമാനം.

ഇതിനിടെ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം രാജി വെച്ചു. താന്‍ സ്ഥാനമൊഴിയുകയാണെന്നും ശശികലയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കുകയാണെന്നും ഒ.പനീര്‍ശെല്‍വം യോഗത്തില്‍ വ്യക്തമാക്കി.

അടുത്തയാഴ്ച തന്നെ ചിന്നമ്മയുടെ സത്യപ്രതിജ്ഞ ഉണ്ടാകും. പാര്‍ട്ടി ഒറ്റക്കെട്ടായി ചിന്നമ്മയ്ക്ക് പിന്നില്‍ അണിനിരക്കുമെന്ന് നിലവിലെ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം യോഗശേഷം പറഞ്ഞു.

ജനറല്‍ സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തപ്പോള്‍ തന്നെ ശശികല മുഖ്യമന്ത്രി പദം കൂടി ഏറ്റെടുക്കണമെന്ന് പാര്‍ട്ടിയില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നിരുന്നുവെങ്കിലും ഉചിതമായ സമയമാകട്ടെ എന്ന നിലപാടിലായിരുന്നു ഇവര്‍.

Source URL: https://padayali.com/%e0%b4%aa%e0%b4%a8%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b4%82-%e0%b4%b0%e0%b4%be%e0%b4%9c%e0%b4%bf%e0%b4%b5%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81/